ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ വീ​ണ ഒ​രു വ​യ​സു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Wednesday, November 21, 2018 12:11 PM IST
ട്രെ​യി​ൻ ക​ട​ന്നു പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ ട്രെ​യി​നും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ലാ​യി നി​ല​ത്തു വീ​ണ ഒ​രു വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ഞ്ഞ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാ​ണ് സം​ഭ​വം.

അ​തി​വേ​ഗ​ത്തി​ൽ ട്രെ​യി​ൻ ക​ട​ന്നു പോ​കു​മ്പോ​ൾ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നി​രു​ന്ന യാ​ത്രി​ക​ർ ട്രാ​ക്കി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി നി​ല​ത്തു കി​ട​ന്ന് ക​ര​യു​ക​യാ​യി​രു​ന്ന കു​ട്ടി​യെ എ​ടു​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

പി​ന്നീ​ട് കു​ട്ടി​യെ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​ക്ക​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ നി​ല​ത്തു വീ​ണ​താ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.