വരന്‍ "സിന്ദൂരം ചാർത്തൽ’ വ്യത്യസ്തമാക്കിപ്പോള്‍ വധുവിന്‍റെ ഞെട്ടല്‍കാണാം
Tuesday, January 17, 2023 2:52 PM IST
വിവാഹം പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. ഒരു കുടുംബത്തെ ഉരുവാക്കുന്നതിനൊപ്പം ഒരുപാട് ബന്ധങ്ങളെയും അത് പുതിയതായി ചേര്‍ക്കാറുണ്ട്. നിരവധി ആചാരങ്ങളാണ് സാധാരണ വിവാഹവുമായി ബന്ധപ്പെട്ട് കാണാനാവുക.

ഹിന്ദു വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാരമാണ് സിന്ദൂരം ചാർത്തൽ. വധുവിന്‍റെ നെറ്റിയില്‍ വരന്‍ കുങ്കുമം ചാര്‍ത്തികൊടുക്കുന്ന ചടങ്ങാണിത്.

എന്നാല്‍ അപരിനാ സ്റ്റുഡിയോസ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ച വീഡിയോയിലെ സിന്ദൂരം ചാർത്തൽ അല്‍പം കടന്നവകൈ ആയിരുന്നു. ദൃശ്യങ്ങളില്‍ വധുവിനടുത്തായി നില്‍ക്കുന്ന വരന്‍ സീമന്തരേഖയില്‍ സിന്ധൂരം ചാര്‍ത്തുന്നതിന് പകരമായി നടുനെറ്റിയിലാണ് സിന്ദൂരം ചാർത്തൽ നടത്തിയത്.

വരന്‍റെ ഈ അശ്രദ്ധ സകലരെയും ഞെട്ടിച്ചു. പ്രത്യേകിച്ച് വധുവിനെ. അവര്‍ വാ പൊളിച്ച് അന്തിച്ചിരിക്കുകയാണ്. അബദ്ധം മനസിലാക്കിയ വരന്‍ പിന്നീട് ചിരിക്കുകയാണ്.

ഏതായാലും സംഭവത്തിന്‍റെ വീഡിയോ നെറ്റിസണില്‍ ചര്‍ച്ചയായി. ചിലര്‍ ഇതിനെ സാധാണ അബദ്ധം എന്ന നിലയില്‍ കാണുമ്പോള്‍ ചിലര്‍ ഗൗരവകരമായി കാണേണ്ട ഒന്നിനെ നിസാരമായി കണ്ടെന്ന വിമര്‍ശനം കമന്‍റുകളില്‍ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.