സു​ര​ക്ഷാ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കാ​തെ സ​ഞ്ചാ​രി​യു​ടെ ആ​കാ​ശ യാ​ത്ര; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, November 27, 2018 4:59 PM IST
ഹാ​ൻ​ഡ് ഗ്ലൈ​ഡിം​ഗി​നി​ടെ ശ​രീ​ര​ത്ത് ഘ​ടി​പ്പി​ക്കേ​ണ്ട സു​ര​ക്ഷാ ഉ​പ​ക​ര​ണ​ത്തി​ൽ പി​ഴ​വു വ​രു​ത്തി​യ സ​ഞ്ചാ​രി​യു​മാ​യി ഗൈ​ഡ് പ​റ​ന്നു പോ​കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ ക്രി​സ് ഗ​ർ​സ്കൈ​യാ​ണ്, ത​നി​ക്കു ജീ​വ​ൻ പോ​ലും ന​ഷ്ട​മാ​യേ​ക്കാ​വു​ന്ന ഭീ​ക​ര​നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ചെ​റി​യൊ​രു കു​ന്നി​ന്‍റെ മു​ക​ളി​ൽ നി​ന്നും ക്രി​സും ഗൈ​ഡും ഹാ​ൻ​ഡ് ഗ്ലൈ​ഡ് ചെ​യ്യു​വാ​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. എ​ന്നാ​ൽ ഗൈ​ഡ്, ക്രി​സി​ന്‍റെ ശ​രീ​ര​ത്തി​ൽ സു​ര​ക്ഷാ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഇ​രു​വ​രും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ ക്രി​സ്, ഹാ​ൻ​ഡ് ഗ്ലൈ​ഡി​ന്‍റെ ക​മ്പി​യി​ലും ഗൈ​ഡി​ന്‍റെ ശ​രീ​ര​ത്തി​ലു​മാ​യി പി​ടി​ച്ച് തൂ​ങ്ങി​യാ​ടി. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ഗൈ​ഡ്, ഹാ​ൻ​ഡ് ഗ്ലൈ​ഡ് സു​ര​ക്ഷി​ത​മാ​യി സ്ഥ​ല​ത്തി​റ​ക്കു​വാ​നുള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു.

ഏ​ക​ദേ​ശം 2.14 മി​നി​ട്ട് അ​ന്ത​രീ​ക്ഷ​ത്തി​ൽ തൂ​ങ്ങി നി​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​ർ​ക്കും നി​ല​ത്തി​റ​ങ്ങു​വാ​ൻ സാ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക്രി​സി​ന്‍റെ കൈ​ക്കു​ഴ​യ്ക്കും കൈ​യു​ടെ മ​സി​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗൈ​ഡി​ന്‍റെ സ​മ​യോ​ചി​ത​മാ​യ പ്രവർത്തികൊണ്ടാണ് ക്രി​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.