ബി​യ​ർ ടാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​ൻ മൂ​ത്ര​മൊ​ഴി​ച്ചോ? സോഷ്യൽമീഡിയയിലെ ആ വാർത്തയുടെ സത്യാവസ്ഥ
Friday, July 3, 2020 6:53 PM IST
ബി​യ​ർ നി​ർ​മി​ക്കു​ന്ന ടാ​ങ്കി​ൽ 12 വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​ര​ൻ മൂ​ത്ര​മൊ​ഴി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്... കു​റെ ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന ഒ​രു വാ​ർ​ത്ത​യാ​ണ്.

വാ​ട്ട്സ്ആ​പ്പി​ലൂ​ടെ ഈ ​വാ​ർ​ത്ത​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് പ​റ​ക്കു​ക​യാ​ണ്. ബി​യ​റി​നെ​ച്ചൊ​ല്ലി ച​ർ​ച്ച​ക​ളും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. കു​ടി​ച്ച ബി​യ​റി​നെ​യോ​ർ​ത്തു ചി​ല​ർ പ​രി​ത​പി​ക്കു​ന്നു, രു​ചി വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു... ഇ​നി​യി​പ്പോ​ൾ വി​ശ്വ​സി​ച്ച് എ​ങ്ങ​നെ കു​ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു...

ലോ​ക​ത്തെ പ്ര​മു​ഖ ബി​യ​ർ നി​ർ​മാ​താ​ക്ക​ളാ​യ ബ​ഡ്‌​വൈ​സ​റി​ന്‍റെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ എ​ന്ന രീ​തി​യി​ലാ​ണ് ഒ​രു വെ​ബ്സൈ​റ്റി​ൽ വാ​ർ​ത്ത പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​തി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ന്പ​നി​യു​ടെ ബി​യ​ർ ടാ​ങ്കി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി താ​ൻ മൂ​ത്ര​മൊ​ഴി​ക്കു​മാ​യി​രു​ന്നെ​ന്നു ബ​ഡ്‌​വൈ​സ​റി​ന്‍റെ ജീ​വ​ന​ക്കാ​ര​ൻ വാ​ൾ​ട്ട​ർ പ​വ​ൽ(​യ​ഥാ​ർ​ഥ പേ​ര​ല്ല) പ്ര​സ്താ​വ​ന​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

സു​ഹൃ​ത്തു​ക്ക​ളു​മാ​യി കൂ​ടു​ന്പോ​ൾ അ​വ​ർ ചി​ല​പ്പോ​ൾ ബ​ഡ്‌​വൈ​സ​ർ ബി​യ​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ താ​ൻ അ​വ​രെ നോ​ക്കി പാ​വ​ങ്ങ​ൾ എ​ന്ത​റി​യു​ന്നു... എ​ന്നു സ്വ​യം പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു വ​ർ​ഷം ബി​യ​ർ ടാ​ങ്കി​ലേ​ക്കു വെ​ള്ളം പ​ക​രു​ക​യാ​യി​രു​ന്നു എ​ന്‍റെ ജോ​ലി.. പി​ന്നീ​ട് മേ​ല​ധി​കാ​രി​ക​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​മാ​യി. അ​ങ്ങ​നെ​യാ​ണ് മൂ​ത്ര​മൊ​ഴി​ക്ക​ൽ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്.

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ചെ​യ്തി​രു​ന്ന​തെ​ന്ന് എ​നി​ക്കു ത​ന്നെ അ​റി​യി​ല്ല. ഒ​രു​പ​ക്ഷേ, ബാ​ത്ത് റൂം ​കു​റെ അ​ക​ലെ​യാ​യി​രു​ന്നു. അ​വി​ടം​വ​രെ പോ​യി മൂ​ത്ര​മൊ​ഴി​ച്ചി​ട്ടു​വ​രാ​നു​ള്ള മ​ടി​കൊ​ണ്ടാ​യി​രി​ക്കാം ഞാ​ന​തു ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ൾ തോ​ന്നു​ന്ന​ത്. ഇ​നി മു​ത​ൽ ഈ ​പ​രി​പാ​ടി ഞാ​ൻ നി​ർ​ത്തു​ക​യാ​ണ്. ഇ​നി മു​ത​ൽ നി​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ രു​ചി​യു​ള്ള ബി​യ​ർ ത​ന്നെ കു​ടി​ക്കാം... - ഫൂ​ളീ​ഷ് ഹ്യൂ​മ​ർ എ​ന്ന വെ​ബ്സൈ​റ്റി​ൽ വ​ന്ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ത്ര​യും വാ​യി​ച്ച​പാ​ടെ പ​ല​രും ബ​ഡ്‌​വൈ​സ​റി​ന്‍റെ ജീ​വ​ന​ക്കാ​ര​ൻ ബി​യ​ർ ടാ​ങ്കി​ൽ മൂ​ത്ര​മൊ​ഴി​ച്ചി​രു​ന്നു എ​ന്ന റി​പ്പോ​ർ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്കു ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, യ​ഥാ​ർ​ഥ്യം എ​ന്താ​ണ്.. ഈ ​വാ​ർ​ത്ത​യു​ടെ അ​ല്പം​കൂ​ടി താ​ഴേ​ക്കു വാ​യി​ക്കു​മ്പോ​ഴാ​ണ് ഇ​തി​ന്‍റെ ര​ഹ​സ്യം പി​ടി​കി​ട്ടു​ന്ന​ത്. അ​വി​ടെ വെ​ബ്സൈ​റ്റി​ന്‍റെ അ​ധി​കാ​രി​ക​ൾ ഇ​ങ്ങ​നെ പ​റ​യു​ന്നു: ഫൂ​ളീ​ഷ് ഹ്യൂ​മ​ർ എ​ന്ന വെ​ബ്സൈ​റ്റ് ഒ​രു ത​മാ​ശ പേ​ജാ​ണ്. ഇ​തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളും മ​റ്റും ത​മാ​ശ​യ്ക്കും ആ​ളു​ക​ളെ ര​സി​പ്പി​ക്കാ​നും വേ​ണ്ടി ഭാ​വ​ന​യി​ൽ ത​യാ​റാ​ക്കു​ന്ന​താ​ണ്. ഇ​തി​നു യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല...

ബി​യ​റി​ൽ മൂ​ത്ര​മാ​യി​രു​ന്നെ​ന്ന് ഒാ​ർ​ത്തു ച​ങ്കു​പൊ​ടി​ഞ്ഞി​രു​ന്ന പ​ല ബി​യ​ർ കു​ടി​യ​ന്മാ​ർ​ക്കും ഒ​ടു​വി​ൽ ഈ ​ഭാ​ഗം വാ​യി​ച്ച​പ്പോ​ഴാ​ണ് തെ​ല്ല് ആ​ശ്വാ​സ​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.