സോഷ്യൽമീഡിയയും ​കു​ടും​ബ​ ബ​ന്ധ​വും ത​മ്മി​ൽ എന്തു ബന്ധം?
Thursday, March 7, 2019 11:53 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​കു​ന്നു എ​ന്നു ക​രു​തു​ന്ന​വ​രാ​ണ് അ​ധി​ക​വും. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ ലോ​ക​ത്ത് അ​വ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ലോ​സ് വ​ണ്‍ എ​ന്ന അ​മേ​രി​ക്ക​ൻ മാ​സി​ക ന​ട​ത്തി​യ പ​ഠ​നം.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലു​മൊ​ക്കെ ദ​ന്പ​തി​ക​ൾ ത​ങ്ങ​ളു​ടെ സ്നേ​ഹം തു​ളു​ന്പു​ന്ന ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. ക​ൻ​സാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ പോ​സ്റ്റു​ക​ളി​ൽ​നി​ന്ന് ജീ​വി​ത​പ​ങ്കാ​ളി​യെ സ്ഥി​ര​മാ​യി മാ​റ്റി നി​ർ​ത്തി​യാ​ൽ അ​ത് അ​വ​രു​ടെ ബ​ന്ധ​ത്തെ വി​പ​രീ​ത​മാ​യി ബാ​ധി​ക്കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു. എ​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​യാ​ൾ ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ൽ അ​തി​ൽ മ​റ്റെ​യാ​ൾ​ക്ക് സം​ശ​യം തോ​ന്നു​ന്ന​ത് തി​ക​ച്ചും സ്വാ​ഭാ​വി​കം മാ​ത്രം.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലു​മൊ​ക്കെ ജീ​വി​ത​പ​ങ്കാ​ളി​യു​ടെ പേ​രു​കൂ​ടി ചേ​ർ​ക്കു​ന്ന​തും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തും പ​ര​സ്പ​ര വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വ ബോ​ധം വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു. അ​തേ സ​മ​യം വ​ല്ല​പ്പോ​ഴും മാ​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ൾ ഇ​തു വ​ഴി സ്വ​കാ​ര്യ ജീ​വി​തം പ​ര​സ്യ​മാ​ക്കു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ല​ത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.