വെ​ള്ളം നി​റ​ച്ച പൈ​പ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ൻ
Friday, May 24, 2019 11:25 AM IST
വെ​ള്ളം നി​റ​ച്ച പൈ​പ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കൊ​ച്ചു കു​ട്ടി​യെ ര​ക്ഷി​ച്ച 12 വ​യ​സു​കാ​ര​നാ​യ ബാ​ല​ന് ആ​ദ​രം. റ​ഷ്യ​യി​ലെ മോ​സ്കോ​യി​ലാ​ണ് സം​ഭ​വം. ഒ​രു പാ​ർ​ക്കി​നു​ള്ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വെ​ള്ളം നി​റ​ച്ച ഒ​രു പൈ​പ്പ് മ​ണ്ണി​ന​ടി​യി​ലേ​ക്ക് താ​ഴ്ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു മു​ക​ൾ ഭാ​ഗം അ​ധി​കൃ​ത​ർ അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​തു​വ​ഴി ന​ട​ന്ന കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ പൈ​പ്പി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ൾ പൈ​പ്പി​നു ചു​റ്റും ഓ​ടി കൂ​ടി​യെ​ങ്കി​ലും കു​ട്ടി​യെ ര​ക്ഷി​ക്കു​വാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് പൈ​പ്പി​നു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ന്ന് കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി ഒ​രു പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഈ ​ബാ​ല​ൻ ത​ല​കീ​ഴാ​യി പൈ​പ്പി​നു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കൂ​ടി​യ​വ​രെ​ല്ലാം ഈ ​ബാ​ല​നെ അ​ഭി​ന്ദി​ച്ചി​രു​ന്നു. സ​മീ​പം നി​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​ബാ​ല​ന് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.