അമ്മ വരുംവരെ നിനക്ക് കാവലാകാം; പോ​ളിം​ഗ് ബൂ​ത്തി​ൽ കു​ഞ്ഞി​നു ക​രു​ത​ലേ​കി ഹോം​ഗാ​ർ​ഡ്
Wednesday, April 24, 2019 9:27 AM IST
തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​ക്കു​മി​ട​യി​ലെ ഹൃ​ദ്യ​മാ​യ രം​ഗം വേ​റി​ട്ട കാ​ഴ്ച​യാ​യി. പോ​ളിം​ഗ് ബൂ​ത്തി​ൽ അ​മ്മ വോ​ട്ട് ചെ​യ്യു​ന്പോ​ൾ കൈ​ക്കു​ഞ്ഞു​മാ​യി നി​ൽ​ക്കു​ന്ന ഹോം ​ഗാ​ർ​ഡ്. വട​ക​ര ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ തി​രു​വ​ള്ളൂ​ർ വ​ള്യാ​ട് യു​പി സ്കൂ​ളി​ലെ 115-ാം ബൂ​ത്തി​ലായിരുന്നു കരുതലിന്‍റെ സ്നേഹക്കാഴ്ച ഒരുങ്ങിയത്.

കൈ​ക്കു​ഞ്ഞു​മാ​യി വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ യു​വ​തി​ക്കൊ​പ്പം മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ബൂ​ത്തി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് യു​വ​തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് രാ​ധാ​കൃ​ഷ്ണ​നോ​ട് കു​ഞ്ഞി​നെ നോ​ക്കു​മോ എ​ന്നു ചോ​ദി​ച്ച​ത്. തി​ക​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ കു​ഞ്ഞി​നെ കൈ​ക​ളി​ലേ​ക്കു വാ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​ൻ അ​മ്മ വോ​ട്ട് ചെ​യ്തു വ​രു​ന്ന​ത് വ​രെ കാ​ത്തു​നി​ന്നു.

കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് നി​ൽ​ക്കു​ന്ന ഹോം​ഗാ​ർ​ഡി​ന്‍റെ ചി​ത്രം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​യാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റി​യ​തോ​ടെ ചി​ത്രം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് രാ​ധാ​കൃ​ഷ്ണ​ന്. വ​ട​ക​ര ട്രാ​ഫി​ക് യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ കൊ​യി​ലാ​ണ്ടി ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.