"അ​ത്ര വേ​ഗ​ത്തി​ല്‍ പോ​കാ​തെ കു​ഞ്ഞേ'; അമ്മയ്ക്കൊപ്പം നടത്തം പഠിക്കുന്ന സിം​ഹക്കുട്ടിയെ കാണാം
Wednesday, January 4, 2023 12:46 PM IST
സിം​ഹം എ​ന്ന മൃ​ഗ​ത്തെ ഏ​റെ ആ​രാ​ധ​ന​യോ​ടെ​യാ​ണ് മി​ക്ക​വ​രും നോ​ക്കി കാ​ണു​ന്ന​ത്. കാ​ട്ടി​ലെ രാ​ജാ​വെ​ന്നൊ​ക്കെ ആ​ളു​ക​ള്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ ന​ട​പ്പ് ഒ​ന്നു കാ​ണേ​ണ്ട​തു ത​ന്നെ​യാ​ണ്.

മൃ​ഗ​ങ്ങ​ളു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ള്ള ബ്യൂ​ട്ട​ന്‍​ഗെ​ബീ​ഡി​യ​ന്‍ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സിം​ഹന​ട​യെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സിം​ഹ​ക്കു​ട്ടി വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്. അ​തി​ന് പി​റ​കി​ലാ​യി ന​ട​ക്കു​ന്ന അ​മ്മ സിം​ഹം അ​തി​നെ ഇ​ട​യ്ക്കി​ടെ ത​ട്ടി നേ​രെ ന​ട​ക്കാ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​റ്റ് ചി​ല സിം​ഹ​ങ്ങ​ളെ​യും കാ​ണാം.

അ​വ​യി​ല്‍ കു​ഞ്ഞ് സിം​ഹ​ങ്ങ​ള്‍ ഈ ​അ​മ്മ​യ്ക്ക് അ​ടു​ത്തേ​ക്കാ​യി ഓ​ടി എ​ത്തു​ന്നു​മു​ണ്ട്. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും ഇ​ള​യ കു​ഞ്ഞി​നെ ന​ട​ക്കാ​ന്‍ പ​രി​ശീ​ലിപ്പി​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യി പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് ഈ ​സിം​ഹം തി​രി​ഞ്ഞു​നോ​ക്കു​ന്നുമു​ണ്ട്.

ഏ​താ​യാ​ലും ഈ ​ന​ട​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. "മ​രു​ഭൂ​മി​ക​ള്‍ മു​ത​ല്‍ മ​ഞ്ഞു​മൂ​ടി​യ പ​ര്‍​വ​ത​ങ്ങ​ള്‍, ഇ​ട​തൂ​ര്‍​ന്ന കാ​ടു​ക​ള്‍, പു​ല്‍​മേ​ടു​ക​ള്‍, ഇ​ടം ഏ​താ​യാ​ലും ഈ ​കു​ട്ടി അ​ത് താ​ണ്ടും; കാ​ര​ണം പി​ന്നി​ല്‍ അ​മ്മ​യെ​ന്ന ശ​ക്തി​യു​ണ്ട്' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.