"യാ​ത്ര ചെ​യ്യു​ക, കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത്'; റീ​ല്‍​സു​ക​ള്‍ മെ​ട്രോ​യി​ല്‍ വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍
Tuesday, March 14, 2023 12:27 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള​ടെ വ​ര​വോ​ടെ നി​ര​വ​ധി​പേ​ര്‍​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ എ​ളു​പ്പ​ത്തി​ല്‍ പ്ര​ക​ടി​പ്പി​ക്കാ​നാ​കു​ന്നു. പ്ര​ത്യേ​കി​ച്ച് റീ​ല്‍​സും മ​റ്റും അ​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​യി മാ​റു​ന്നു.

എ​ന്നാ​ല്‍ ചി​ല​പ്പോ​ഴെ​ങ്കി​ലും ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ള്‍ അ​നു​ചി​ത​മാ​യ ഇ​ട​ത്തും ചേ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ചി​ല​ര്‍ ഒ​രു​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ശ​ല്യ​മാ​യി മാ​റു​ക​യും ചെ​യ്യും.

മെ​ട്രോ ട്രെ​യി​നു​ക​ളി​ല്‍ ഇ​ന്‍​സ്റ്റാ റീ​ലു​ക​ളു​ടെ​യും ഡാ​ന്‍​സ് വീ​ഡി​യോ​ക​ളു​ടെ​യും ചി​ത്രീ​ക​ര​ണം ചി​ല​ര്‍ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​യി പ​ല​പ്പോ​ഴും മാ​റു​​ന്നു. ഇ​തി​നാ​ല്‍ മെ​ട്രോ ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​ത്ത​രം ഡാ​ന്‍​സ് വീ​ഡി​യോ​ക​ളും മ​റ്റും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ് ഡെ​ല്‍​ഹി മെ​ട്രോ അ​ധി​കൃ​ത​ര്‍.

നി​രോ​ധ​ന​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും അ​വ​ര്‍ പ​തി​പ്പി​ച്ചു. "ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ ഒ​രു യാ​ത്ര​ക്കാ​ര​നാ​കു​ക, ശ​ല്യ​പ്പെ​ടു​ത്ത​രു​ത്' എ​ന്നാ​ണ​വ​ര്‍ ട്രെ​യി​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തീ​രു​മാ​ന​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്വാഗ​തം ചെ​യ്തി​രി​ക്കു​ക​യാ​ണ്. "വ​ള​രെ ന​ല്ല തീ​രു​മാ​നം, ദ​യ​വാ​യി മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള പു​ക​യി​ല, സി​ഗ​ര​റ്റ് ക​ട​ക​ളും നി​രോ​ധി​ക്കു​ക' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.