ആം​ബു​ല​ൻസി​ന് വ​ഴി​യൊ​രു​ക്കി ജ​ന​സ​മു​ദ്രം; പ്ര​ക്ഷോ​ഭ​ക​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ അ​ഭി​ന​ന്ദ​നം
കു​റ്റ​വാ​ളി​ക​ളെ ചൈ​ന​യ്ക്ക് കൈ​മാ​റു​ന്ന നി​യ​മ​ന​ട​പ​ടി പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​യി ഹോ​ങ്കോം​ഗ് ജ​ന​ത ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ലോ​ക വ്യാ​പ​ക​മാ​യി വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ക്കാ​ർ ഒ​ത്തൊ​രു​മി​ച്ചു നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​വി​ടെ​യെ​ത്തി​യ ആം​ബു​ല​ൻ​സി​ന് വേ​ണ്ടി അ​വ​ർ വ​ഴി​മാ​റി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ അ​ഭി​ന​ന്ദ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സ് ക​ട​ന്നു വ​രു​മ്പോ​ൾ ജ​ന​സ​മു​ദ്രം ര​ണ്ടാ​യി മാ​റി വാ​ഹ​ന​ത്തി​ന് സു​ര​ക്ഷി​ത​മാ​യി ക​ട​ന്ന് പോ​കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.