സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
Wednesday, November 8, 2017 4:56 AM IST
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ക്രി​ക്ക​റ്റ് എ​ന്ന അ​വ​ളു​ടെ തോ​ഴ​ൻ കു​തി​രയ്​ക്കും ആ​ഘോ​ഷ​മാ​യി​രു​ന്നു. പ​ക്ഷേ എ​ത്ര​യൊ​ക്കെ അ​ണി​ഞ്ഞൊ​രു​ങ്ങി നി​ന്നി​ട്ടും ത​ന്നെ​യാ​രും ശ്ര​ദ്ധി​ക്കാത്തതായിരുന്നു ക്രി​ക്ക​റ്റി​ന്‍റെ സ​ങ്ക​ടം. കാ​ണു​ന്പോ​ഴെ​ല്ലാം ക്രി​ക്കൂ എ​ന്നു വി​ളി​ച്ച് പു​റ​ത്തു വ​ലി​ഞ്ഞു​ക​യ​റി​യി​രു​ന്ന​വ​ർ പോ​ലും ഇ​പ്പോ​ൾ ക​ണ്ട ഭാ​വ​മി​ല്ല. എ​ല്ലാവ​രും പാ​റ്റി​യോ​ടു മി​ണ്ടു​ന്നു. കാ​മ​റ​ക്ക​ണ്ണു​ക​ളെ​ല്ലാം പാ​റ്റി​യി​ലേ​ക്ക് മാ​ത്രം. സ​ത്യ​ത്തി​ൽ ഒ​രു ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുപോ​ലും ക്രി​ക്കു ചി​ന്തി​ച്ചുപോ​യി.

എ​ല്ലാ​രും പാ​റ്റി​ക്കു ചു​റ്റും കൂ​ടു​ന്ന​തെ​ന്താ​ണെ​ന്ന് ആ​ലോ​ചി​ച്ചാ​ലോ​ചി​ച്ച് ഒ​ടു​വി​ൽ ക്രി​ക്ക​റ്റി​ന്‍റെ കു​തി​ര​ബു​ദ്ധി മി​ന്നി. എ​ല്ലാ​രു​ടെ​യും സം​സാ​രം അ​വ​ര​റി​യാ​തെ കാ​തോ​ർ​ത്തു. ഇ​പ്പ ടെ​ക്നി​ക് പി​ടി​കി​ട്ടി. എ​ല്ലാ​രും പാ​റ്റി​യു​ടെ ചി​രി​യെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ​എ​ന്തു ഭം​ഗി​യു​ള​ള ചി​രി​!. ഇ​ത്രേ​യു​ള്ളോ കാ​ര്യം. ഇ​പ്പ ശ​ര്യാ​ക്കി​ത്ത​രാം എ​ന്നു മ​ന​സ്സി​ലു​റ​പ്പി​ച്ച ക്രി​ക്കു കാ​മ​റാ​മാ​ന്‍റെ വ​ര​വി​നാ​യി ത​ക്കം പാ​ർ​ത്തു നി​ന്നു. ‘സ്മൈ​ൽ പ്ലീ​സ്’. ക്രി​ക്കു പി​ന്നെ​യൊ​ന്നും നോ​ക്കി​യി​ല്ല. ദ​ന്ത​നി​ര മൊ​ത്തം പു​റ​ത്തു​കാ​ട്ടി ഒ​ന്നൊ​ന്ന​ര​ച്ചി​രി​യ​ങ്ങു പാ​സാ​ക്കി. പാ​റ്റി​യ​ട​ക്കം സ​ക​ല​രും അ​ന്തം​വി​ട്ടു.

ക്രി​ക്ക​റ്റി​ന്‍റെ കൂ​ട്ടു​കാ​ര​ൻ ഡ​ച്ച് കു​തി​ര​യ്ക്കും കാ​ര്യ​ത്തി​ന്‍റെ കി​ട​പ്പ് പി​ടി​കി​ട്ടി​യി​ല്ല. എ​ന്താ​യാ​ലും പി​ന്നീ​ടു വ​ന്ന ഫോ​ട്ടോ​ക​ളി​ലെ​ല്ലാം ശ്ര​ദ്ധ കി​ട്ടി​യ​ത് ക്രി​ക്ക​റ്റി​നു ത​ന്നെ. ഈ ​ചി​രി​ച്ചി​ത്രം ലോ​ക​മാ​കെ ചി​രി പ​ട​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.