രക്ഷിക്കണേ..! വീടിനുള്ളിലെ നിലവിളി കേട്ടെത്തിയ പോലീസ് കണ്ട കാഴ്ച
യുഎസിലെ ഒറിഗോണിലെ ഡെലിവറി ബോയി ആയ ലീ പർഡി ജോലിക്കിടെയാണ് ആ നിലവിളി ശബ്ദം കേട്ടത്. രക്ഷിക്കണേ എന്ന് ഒരു സ്ത്രീശബ്ദമായിരുന്നു അത്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ചു നി​ന്ന ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് ഭാ​ര്യ​യോ​ട് കാ​ര്യം പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കാ​ൻ ഇ​വ​ർ ലീ​യോ​ടു നി​ർ​ദ്ദേ​ശി​ച്ചു. ലീ ​ഇ​തി​നു ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ത​ന്നെ പോ​ലീ​സി​ൽ വി​ളി​ച്ച് കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലേ​ക്ക് ക​യ​റിച്ചെന്നു. പക്ഷേ, അ​ക​ത്തെ കാ​ഴ്ച ക​ണ്ട് ആദ്യം അവർ ഒ​ന്ന​ന്പ​ര​ന്നു, പി​ന്നീ​ട് ഒ​രു​പോ​ലെ ചി​രി​ച്ചുപോ​യി. കാ​ര​ണം, ആ ​നി​ല​വി​ളിശ​ബ്ദ​ത്തി​ന്‍റെ ഉ​ട​മ ഒ​രു ത​ത്ത​യാ​യി​രു​ന്നു. വെറുതേ രസത്തിന് ഉറക്കെ നിലവിളിക്കുകയായിരുന്നു വിരുതൻ.

താ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത​പ്പോ​ൾ ത​ത്ത​യ്ക്ക് തോ​ന്നു​ന്ന ഏ​കാ​ന്ത​ത​യാ​ണ് ഈ ​നി​ല​വി​ളി​യു​ടെ പി​ന്നി​ലെ കാരണമെ​ന്നാ​ണ് ഗൃ​ഹ​നാ​ഥ​യാ​യ സൂ​സ​ൻ ബ​യെ​ഡ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...