മെട്രോ ട്രെയിനിൽ യാത്രക്കാരെ വിറപ്പിച്ച് പാമ്പ്; പിന്നെ സംഭവിച്ചത്..
മെട്രോ ട്രെയിനിനുള്ളിൽ കയറിപ്പറ്റിയ പാമ്പിന്‍റെ വീഡിയോ വൈറലായി മാറുന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നാണ് വീ​ഡി​യോ. ബോ​ഗോ​റി​ൽ നി​ന്നും ജ​ക്കാ​ർ​ത്ത​യി​ലേ​ക്കു പോ​യ ഒ​രു ട്രെ​യി​നി​ന്‍റെ ബർത്തിൽ യാ​ത്രക്കാ​രു​ടെ പെ​ട്ടി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ന്നും പാ​ന്പി​നെ ക​ണ്ടെ​ത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തു​ട​ർ​ന്ന് ട്രെയിൻ നി​ർ​ത്തി​യി​ട്ടു.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പോലും പാമ്പിനെ തൊടാൻ മടിച്ചിരുന്ന സമയത്താണ് ധൈര്യശാലിയായ ഒരു യാത്രക്കാരൻ മുന്നോട്ടുവന്നത്. യാ​തൊ​രു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ അയാൾ കൈകൊണ്ട് പാ​ന്പി​നെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ൽ കൂ​ടി ചു​ഴ​റ്റി നി​ല​ത്ത് അ​ടി​ച്ചു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പാ​ന്പ് ചാ​വു​ക​യും ചെയ്തു.

മൂ​ന്ന​ടി​യോ​ളം നീ​ള​മു​ള്ള ഈ ​പാ​ന്പ് ഏ​ത് ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ് ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...