ജോലിക്കിടെ ഉറങ്ങിയാൽ ഇങ്ങനെയിരിക്കും; കള്ളന് കിട്ടിയത് എട്ടിന്‍റെ പണി
ജോ​ലി​ക്കി​ട​യി​ലെ ചെ​റി​യ പി​ഴ​വ് പോലും വ​ലി​യ അ​ബ​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു​ള്ള​തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​യി മാ​റു​ന്നു നി​ർ​ഭാ​ഗ്യ​വാ​നാ​യ ഒ​രു ക​ള്ള​ൻ. രാ​ത്രി​യി​ലെ ക​ഷ്ട​പ്പെ​ട്ടു​ള്ള മോ​ഷ​ണ​ത്തി​നി​ടെ വി​ല്ല​ന്‍റെ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്പി​ൽ എ​ത്തി​യ​ത് ഉ​റ​ക്ക​മാ​ണ്. സ്കോ​ട്ട്ല​ൻ​ഡി​ലെ നോ​ർ​ത്ത് ല​നാ​ർ​ക്ക്ഷെ​യ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ അ​ദ്ദേ​ഹം പി​റ്റേ​ന്ന് രാ​വി​ലെ ക​ണ്ണ് തു​റ​ക്കു​ന്പോ​ൾ കാ​ണു​ന്ന​ത് ത​നി​ക്കു ചു​റ്റും പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കു​ന്ന​താ​ണ്. കൈയിലാകട്ടെ വിലങ്ങുകളും. നാ​ൽ​പ്പ​ത്തി​യാ​റു​കാ​ര​നാ​യ മോ​ഷ്ടാ​വ് ത​ന്‍റെ വീ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​വെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ച​ത് ഗൃഹ​നാ​ഥ​നാ​ണ്. മോ​ക്‌ലാ​ൻ​ഡ്സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി ഈ ​സം​ഭ​വം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.