പിതാവ് മരിച്ചിട്ട് അഞ്ചുവർഷം; ഇപ്പോഴും മകൾക്ക് മുടങ്ങാതെ ജന്മദിനാശംസകളെത്തും
Thursday, November 30, 2017 3:10 AM IST
ബെ​യ്‌ലി സെ​ല്ല​റി​ന് പ​തി​നാ​റു വ​യ​സു​ള്ള​പ്പോ​ഴാ​ണ് പി​താ​വ് മൈ​ക്കി​ൾ സെ​ല്ല​ർ പാ​ൻ​ക്രി​യാ​സ് കാ​ൻ​സ​ർ മൂലം മ​ര​ണ​മ​ട​ഞ്ഞ​ത്. ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ മ​ക​ൾ വി​ഷ​മി​ക്ക​രു​തെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഈ ​പി​താ​വ് ത​ന്‍റെ മ​ക​ളു​ടെ ഓ​രോ ജന്മദി​ന​ത്തി​ലും സ​മ്മാ​നം എ​ത്തി​ച്ചു ന​ൽ​കു​വാ​നു​ള്ള ഏ​ർ​പ്പാ​ട് ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ​ത്.

ബെ​യ്‌ലി​ക്ക് ഇ​പ്പോ​ൾ 21 വ​യ​സാ​യി. പ​ല​വ​ർ​ണ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളും സ​ന്ദേ​ശ​വു​മാ​ണ് മൈ​ക്കി​ൾ ത​ന്‍റെ മ​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ലാ​യി അ​യ​ച്ചു ന​ൽ​കി​യി​രു​ന്ന​ത്.​ പ​തി​നേഴാം ജന്മദി​ന​ത്തി​ലാ​ണ് ബെ​യ്‌ലി​യെ തേ​ടി പി​താ​വി​ന്‍റെ ആ​ദ്യ​ത്തെ സ​മ്മാ​നം എ​ത്തി​യ​ത്. അ​ടു​ത്ത നാ​ലു വ​ർ​ഷം അവളെ തേ​ടി ത​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം എ​ത്തു​മെ​ന്നും അദ്ദേഹം ആ സന്ദേശത്തിൽ എ​ഴു​തി​യി​രു​ന്നു. എ​ല്ലാ ജന്മദി​ന​ത്തി​നും ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ബെ​യ്‌ലി​യെ തേ​ടി സ​മ്മാ​ന​മെ​ത്തു​ക.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ബെ​യ്‌ലി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ. മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ​ക്കൊ​പ്പം പി​താ​വി​ന്‍റെ കൈ​പ്പ​ട​യി​ലെ​ഴു​തി​യ ഒ​രു കു​റി​പ്പും അ​തി​ലു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ഴു​തി​യ​ത് വാ​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം തന്‍റെയൊപ്പ​മു​ള്ളതുപോലെയുള്ള അ​നു​ഭ​വ​മാ​ണ് തോ​ന്നി​യി​രു​ന്ന​തെ​ന്ന് ബെ​യ്‌ലി പ​റ​യു​ന്നു.



അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത് ഇ​ങ്ങ​നെ: "​ഇ​നി ന​മ്മ​ൾ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തു വ​രെ എ​ന്‍റെ അ​വ​സാ​ന​ത്തെ സ്നേ​ഹ​കു​റി​പ്പാ​ണി​ത്.. ​നീ എ​നി​ക്കുവേ​ണ്ടി ക​ണ്ണീ​ർ പൊ​ഴി​ക്ക​രു​ത്. ഞാ​ൻ ന​ല്ലൊ​രി​ട​ത്താ​ണു​ള്ള​ത്.​ ഇ​ത് നി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ളാ​ണ്. നി​ന്‍റെ അ​മ്മ​യെ നീ​യെ​ന്നും ബ​ഹു​മാ​നി​ക്ക​ണം. സ​ന്തോ​ഷ​വ​തി​യാ​യും സ​ത്യ​സ​ന്ധ​യു​മാ​യി ജീ​വി​തം മു​ഴു​വ​ൻ ജീ​വി​ച്ചു തീ​ർ​ക്ക​ണം. നി​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ സു​പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളി​ലും നി​ന​ക്കൊ​പ്പം ഞാ​ൻ ഉ​ണ്ടാ​കും. ചു​റ്റും നോ​ക്കൂ.. ഞാ​ൻ ഇ​വി​ടെ​യു​ണ്ട്. ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു. ജന്മദിനാശംസകൾ...'

ടെ​ന്നസി സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ബെ​യ്‌ലി. പി​താ​വ് അ​യ​ച്ച പൂ​ക്ക​ളു​ടെ​യും എ​ഴു​ത്തു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ബെ​യ്‌ലി സെ​ല്ലേ​ഴ്സ് ട്വീ​റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.