ധോണിയുടെ സിവ വീണ്ടുമെത്തി! ഇ​ത്ത​വ​ണ​യും ഉ​ണ്ണി​ക്ക​ണ്ണ​ൻതന്നെ
അ​ന്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​നോ​ടു നീ... ​എ​ന്ന പാ​ട്ട് പാ​ടി മ​ല​യാ​ളി​ക​ളെ കൈ​യി​ലെ​ടു​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ എം.എ​സ്. ധോ​ണി​യു​ടെ മ​ക​ൾ സി​വ വീ​ണ്ടും പു​തി​യ ഗാ​ന​വു​മാ​യി രം​ഗ​ത്ത്. ഇ​ത്ത​വ​ണ​യും ക​ണ്ണ​നെ ത​ന്നെ​യാ​ണ് കു​ഞ്ഞുസി​വ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. "ക​ണി​കാ​ണും നേ​രം...' എ​ന്ന ഗാനമാണ് ഇത്തവണ സിവ ആലപിച്ചിരിക്കുന്നത്. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

#unwell n yet singing away #winterishere

A post shared by ZIVA SINGH DHONI (@zivasinghdhoni006) on
കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് സി​വ "അ​ന്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​നോ​ടു നീ...' എ​ന്ന ഗാ​നം പാ​ടി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം സി​വ ച​പ്പാ​ത്തി പ​ര​ത്തു​ന്ന വീ​ഡി​യോ​യും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തി​നൊ​ക്കെ പി​ന്നാ​ലെ​യാ​ണ് "ക​ണികാ​ണും നേ​രം...' എ​ന്ന പാ​ട്ട് പാ​ടി​യ വീ​ഡി​യോ വൈ​റ​ലാ​യ​ത്. അ​ച്ഛ​നു​വേ​ണ്ടി വൃ​ത്താ​കൃ​തി​യി​ൽ മ​നോ​ഹ​ര​മാ​യി ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ സി​വ ധോ​ണി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പു​റ​ത്തുവി​ട്ട​ത്. "അ​മ്മ ച​പ്പാ​ത്തി​യു​ണ്ടാ​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്പോ​ൾ' എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.