റോ​ഡി​ലൂ​ടെ ഉ​രു​ണ്ടു നീ​ങ്ങി മൃതദേഹം; അമ്പരന്ന് യാത്രക്കാർ
Thursday, December 7, 2017 5:37 AM IST
വാ​ഹ​ന​ത്തി​ൽ നി​ന്നും താ​ഴെ വീ​ണ മൃ​ത​ശ​രീ​രം തി​ര​ക്കു​ള്ള റോ​ഡി​ലൂടെ ഉരുണ്ടുനീങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയിൽ വൈറലാകുന്നു. ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌ല​ൻ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്ട്രെച്ചറിൽ കി​ട​ത്തി ഒ​രു ബാ​ഗി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം.

സം​സ്കാ​ര​ത്തി​നാ​യി വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഈ ​മൃ​ത​ശ​രീ​രം. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വാതിൽ അ​ട​യ്ക്കാ​ൻ ഡ്രൈ​വ​ർ മ​റ​ന്നി​രു​ന്നു. വാ​ഹ​നം മുന്നോട്ടെടുത്തപ്പോൾ മൃ​ത​ശ​രീ​ര​മു​ൾ​പ്പ​ടെ സ്ടെച്ചർ റോഡിലോക്കു വീ​ണ് ഉ​രു​ണ്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി റോ​ഡി​ൽ നി​ന്നും മൃ​ത​ശ​രീ​രം എ​ടു​ത്തു വീണ്ടും വാഹനത്തിൽ കയറ്റി. മ​റ്റൊ​രു കാ​റി​ലെ ഡാ​ഷ് കാ​മി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.