ഹോട്ടലിൽ മുറി ലഭിച്ചില്ല; പ്രതികാരം തീർത്തത് റിസപ്ഷനിസ്റ്റ് യുവതിയോട്
Thursday, December 7, 2017 5:57 AM IST
ഹോ​ട്ട​ലി​ൽ മു​റി ല​ഭി​ക്കാ​ത്ത​തി​ന്‍റെ ദേ​ഷ്യം തീർത്തത് റി​സ​പ്ഷി​നി​സ്റ്റി​നോട്. അതും ഫയർ എസ്റ്റിംഗ്വിഷർ ഉപയോഗിച്ച്. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വ​ശ്യ​യി​ലെ സി​യാ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മു​റി ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍ വി​ളി​ച്ച​യാ​ളോ​ട് റി​സ​പ്ഷ​നി​സ്റ്റ് പേ​ര് ചോ​ദി​ച്ച​പ്പോ​ൾ പേ​രു പ​റ​യാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഇ​തു കാ​ര​ണം റി​സ​പ്ഷ​നി​സ്റ്റ് അയാൾക്ക് മു​റി നിഷേധിച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​യാൾ ഹോ​ട്ട​ലി​ന്‍റെ ഫ്ര​ണ്ട് ഓ​ഫീ​സി​ൽ ക​യ​റി​ച്ചെ​ന്ന് റി​സ​പ്ഷ​നി​സ്റ്റി​നു നേ​രെ ഫ​യ​ർ​എ​ക്സ്റ്റിം​ഗ്വി​ഷ​ർ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടെ​ത്തി​യ സെ​ക്യൂ​രി​റ്റി​യാ​ണ് ഇയാളെ പി​ടി​ച്ചു​മാ​റ്റി​യ​ത്. റി​സ​പ്ഷ​നി​സ്റ്റി​ന് എ​ന്തെ​ങ്കി​ലും ആരോഗ്യപ്രശ്നമുണ്ടായോ എന്ന് വ്യ​ക്ത​മ​ല്ല. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ കാമറയിലാ​ണ് സം​ഭ​വം പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.