താമസം നൂറുകണക്കിന് വവ്വാലുകൾക്കൊപ്പം; ഇത് ഇന്ത്യൻ ബാറ്റ് വുമൺ..!
നൂറുകണക്കിന് വവ്വാലുകൾക്കൊപ്പം കഴിയുന്ന വീട്ടമ്മ. സിനിമയിലല്ല, ജീവിതത്തിലെ ബാറ്റ് വുമാണായി മാറിയിരിക്കുകയാണ് ഇ​ന്ത്യ​യി​ൽ നി​ന്നു​മു​ള്ള ശാ​ന്താ​ബെ​ൻ പ്ര​ജാ​പ​തി. ഇ​വ​ർ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത് 500 മു​ത​ൽ 1,000 വ​രെ വ​വ്വാ​ലു​ക​ളെ​യാ​ണ്.

ശാന്താബെന്നിന്‍റെ ക​ളി​മ​ണ്ണ് കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​മാ​യി ഈ ​വ​വ്വാ​ലു​ക​ളു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മാ​യി മാ​റു​ന്ന വ​വ്വാ​ലു​ക​ൾ തനി​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ് പ്ര​ജാ​പ​തി ബെ​ൻ പ​റ​യു​ന്ന​ത്. "ആ​ദ്യം ഒ​രു വ​വ്വാ​ൽ മാ​ത്ര​മാ​ണ് ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് എന്നെ വ​ള​രെ​യ​ധി​കം അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​വ​വ്വാ​ലി​നെ ഇ​വി​ടെ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ഞാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് പാ​പ​മാ​യാ​ണ് എ​ല്ലാ​വ​രും വി​ശ്വി​സി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വി​ടെ താ​മ​സി​ക്കാ​ൻ ഞാ​ൻ ഈ ​വ​വ്വാ​ലി​നു അ​നു​വാ​ദം ന​ൽ​കി. പി​ന്നീ​ട് ഓ​രോ​ദി​വ​സ​വും ഇ​വി​ടേ​ക്ക് വ​രു​ന്ന വ​വ്വാ​ലു​ക​ളു​ടെ എ​ണ്ണം കൂടിക്കൊണ്ടിരുന്നു...' -ശാന്താബെൻ പറയുന്നു.
എ​ഴു​പ​ത്തി​മൂ​ന്നുകാരിയായ ശാന്താബെ​ന്നി​ന്‍റെ ഭ​ർ​ത്താ​വ് നേരത്തെത​ന്നെ മ​രി​ച്ചു പോ​യി​രു​ന്നു. ഒ​റ്റ​പ്പെ​ട​ലി​ന്‍റെ വി​രസത ഇ​വ​ർ മ​റ​ക്കു​ന്ന​ത് ഈ ​വ​വ്വാ​ലു​ക​ളെ പ​രി​പാ​ലി​ച്ചും ഇ​വ​രോ​ടു സം​സാ​രി​ച്ചു​മാ​ണ്. വ​വ്വാ​ലു​ക​ൾ താ​മ​സി​ക്കു​ന്ന ഈ ​വീ​ട് എ​ല്ലാ ദി​വ​സ​വും ശാന്താബെ​ൻ വൃ​ത്തി​യാ​ക്കും. ഇ​ട​യ്ക്കൊ​ക്കെ മ​ടു​പ്പ് തോ​ന്നാ​റു​ണ്ടെ​ങ്കി​ലും അ​തി​ന് ഒ​രി​ക്ക​ലും മു​ട​ക്കം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​വ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ൽ ബാറ്റ് വുമൺ എ​ന്ന വി​ളി​പ്പേ​രാ​ണ് എ​ല്ലാ​വ​രും ഇ​വ​ർ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ലു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ ശാന്താ ബെ​ൻ അ​വ​രി​ലൊ​രാ​ൾ​ക്ക് ജന്മം ​ന​ൽ​കി​യ​തും വ​വ്വാ​ലു​ക​ൾ ജീ​വി​ക്കു​ന്ന ഈ ​മു​റി​ക്കു​ള്ളി​ലാ​യിരുന്നു. ഈ ​സ​മ​യം കു​റ​ച്ച് വ​വ്വാ​ലു​ക​ളും മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. വ​വ്വാ​ലു​ക​ളോ​ടു​ള്ള പേ​ടി കാ​ര​ണം ത​ന്‍റെ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ഈ ​മു​റി​യ്ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കി​ല്ലെന്നാണ് ശാന്താബെൻ പറയുന്നത്. സ​മ​യ​മാ​കു​ന്പോ​ൾ ഈ ​വ​വ്വാ​ലു​ക​ൾ ഇ​വി​ടം വി​ട്ട് പോ​കുമെന്നും അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള നാ​ൾ വ​രെ ഇ​വി​ടെ താ​മ​സി​ക്ക​ട്ടെയെന്നും ശാന്താബെ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.