കു​ഴി​യി​ൽ വീ​ണ ആ​നക്കുട്ടി​യെ പു​റ​ത്തെ​ത്തി​ച്ചു രക്ഷാപ്രവർത്തകർ; വീ​ഡി​യോ വൈ​റ​ൽ
Friday, December 15, 2017 7:24 AM IST
വെ​ള്ളം നി​റ​ഞ്ഞ ചെ​റി​യ കു​ഴി​യി​ൽ വീ​ണു കു​ടു​ങ്ങി​യ ആ​നക്കുട്ടി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സമൂഹമാധ്യമങ്ങളിൽ ക​ത്തി​പ്പ​ട​രു​ന്നു. ടാ​ൻ​സാ​നി​യ​യി​ലെ ട​റ​ൻ​ഗൈ​ർ ദേശീയോദ്യാനത്തിലാ​ണ് സം​ഭ​വം. ആ​നക്കുട്ടിയുടെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രും വ​നംവ​കു​പ്പ് അ​ധി​കൃ​ത​രും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

കു​ഴി​യി​ൽ വീ​ണ​തി​ന്‍റെ വെ​പ്രാ​ള​ത്തി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ നി​ല​വി​ളി​ച്ച ആ​ന​യെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ഇ​വി​ടെ​യെ​ത്തി​യ​വ​ർ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​യെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി ശ്ര​മം. അ​തി​നാ​യി കു​ഴി​യി​ലേ​ക്ക് ഒ​രു വ​ഴി നി​ർ​മി​ച്ചു. തു​ട​ർ​ന്ന് ആ​ന അ​തു​വ​ഴി പു​റ​ത്തെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

പി​ന്നീ​ട് ഈ ​വ​ഴി​യി​ൽ കു​റ​ച്ചു ക​ല്ലു​ക​ൾ ഇ​ട്ടു ന​ൽ​കി. ഇ​തി​ൽ കൂ​ടി ആ​ന പു​റ​ത്തേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​യ​ർ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു വ​ശ​ത്തു നി​ന്നും താങ്ങി. ആ​ന കു​ഴി​യി​ലേ​ക്ക് വീ​ണു​പോ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു അ​ത്. ആ ​ശ്ര​മം വി​ജ​യ​മാ​യി​രു​ന്നു. കരയ്ക്കെത്തിയ ആനക്കുട്ടി തു​ട​ർ​ന്ന് കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.