ഏറ്റവും നീളമുള്ള നൂഡിൽസുമായി ചൈന ഗിന്നസ് ബുക്കിലേക്ക്
ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ നീ​ള​മു​ള്ള നൂ​ഡി​ൽ​സ് നി​ർ​മി​ച്ച​തി​നു​ള്ള ഗി​ന്ന​സ് ലോക റിക്കാർഡ് ചൈ​ന സ്വ​ന്ത​മാ​ക്കി. കൈ ​ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഈ ​നൂ​ഡി​ൽ​സി​ന്‍റെ നീ​ളം 10,100 അ​ടി​യി​ൽ അ​ധി​ക​മാ​ണ്. നാ​ൽ​പ്പ​ത് കി​ലോ​ഗ്രാം ഗോ​ത​ന്പ് മാ​വ്, 26.8 ലി​റ്റ​ർ വെ​ള്ളം 0.6 ഗ്രാം ​ഉ​പ്പ് എ​ന്നി​വ​യു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന നൂ​ഡി​ൽ​സി​ന് 66 കി​ലോ​യി​ല​ധി​കം ഭാ​ര​മാ​ണു​ള്ള​ത്. സെ​ൻ​ട്ര​ൽ ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ൽ പ​തി​നേ​ഴു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഒ​രു കൂ​ട്ടം പാ​ച​ക​ക്കാ​ർ ഈ ​നൂ​ഡി​ൽ​സ് നി​ർ​മി​ച്ച​ത്.

2001ൽ ​ജ​പ്പാ​നി​ൽ നി​ർ​മി​ച്ച 1,800 അ​ടി നീ​ള​മു​ള്ള നൂ​ഡി​ൽ​സിന്‍റെ റിക്കാർഡാണ് ചൈന പഴങ്കഥയാക്കിയത്. ചൈ​ന​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന പൊ​തു അ​വ​ധി ദി​ന​മാ​യ ​സീ​നി​യേ​ഴ്സ് ഡേ​യി​ലാ​ണ് നൂ​ഡി​ൽ​സ് നി​ർ​മി​ച്ച​ത്. ചൈ​ന​യി​ൽ ദീ​ർ​ഘാ​യു​സി​ന്‍റെ പ്ര​തീ​ക​മാ​ണ് നൂ​ഡി​ൽ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...