വിമാനത്താവളത്തിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് യാത്രക്കാർ ഞെട്ടി
വിമാനത്താവളത്തിലെത്തിയ അപ്രതീക്ഷിത അതിഥികളെ കണ്ട് യാത്രക്കാർ ഞെട്ടി
അലാസ്ക വിമാനത്താവളത്തിൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കടന്നുവന്ന രണ്ട് അതിഥികളെ കണ്ട് യാത്രക്കാർ ഞെട്ടി. ര​ണ്ട് ഹി​മ​ക്ക​ര​ടി​ക​ളാ​ണ് അ​ലാ​സ്കയിലെ വി​ല്ലി പോ​സ്റ്റ് വി​ൽ റോ​ജേ​ഴ്സ് മെ​മ്മോ​റി​യ​ൽ വിമാനത്താവളം അ​ൽ​പസ​മ​യ​ത്തേ​ക്ക് കൈ​യ​ട​ക്കി വച്ച​ത്.

വിമാനത്താവളത്തിലെ ഫോ​ർ​മാ​നാ​യ സ്കോ​ട്ട് ബാ​ബോ​ക്ക് ആണ് ഹി​മ​ക്ക​ര​ടി​ക​ൾ റ​ണ്‍​വേ​യി​ലൂ​ടെ ഓ​ടി ന​ട​ക്കു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വാ​ഹ​ന​വു​മാ​യി എ​ത്തി​യ​പ്പോ​ൾ വെ​ളി​ച്ചം ക​ണ്ട് ക​ര​ടി​ക​ൾ സ്ഥ​ല​ത്തു നി​ന്നും മാ​റി​പ്പോകുകയായിരുന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​ദ്ദേ​ഹം ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...