ഗ്രാമവാസികളെ വിറപ്പിച്ച് പു​ലി; വീഡിയോ പു​റ​ത്ത്
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ലു​ള്ള കേ​വൽ വി​ഹാ​റി​ൽ പു​ലി​യി​റ​ങ്ങി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ആ​റു​മ​ണി​ക്കൂ​റോ​ള​മാ​ണ് പു​ലി ഇ​വി​ടെ ചി​ല​വ​ഴി​ച്ച​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പു​ലി ചാ​ടി​യി​റ​ങ്ങു​ന്പോ​ൾ ഭ​യ​ച​കി​ത​രാ​യ വീ​ട്ടു​ട​മ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യോ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല മ​റ്റ് വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​രും കൂ​ട്ടം കൂ​ടി റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും രാ​ജാ​ജി ടൈ​ഗ​ർ റി​സ​ർ​വി​ലെ മൃ​ഗ​ഡോ​ക്ട​ട​റും മ​യ​ക്കു​വെ​ടി വെ​ച്ച് പു​ലി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നു മു​ന്പേ പു​ലി അ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​എ​ൻ​ഐ​യാ​ണ് പു​റ​ത്ത് വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...