ഈ ഫോ​​​​ണ്‍ ചെറുതാണ്, നാണയത്തോളം!..
വ​​​​ലു​​​​പ്പ​​​​മേ​​​​റി​​​​യ ഡി​​​​സ്പ്ലേ​​​​യു​​​​ള്ള ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചാ​​​​ര​​​​മേ​​​​റു​​​​ന്ന കാ​​​​ല​​​​ത്ത് ചെറു ഫോ​​​​ണു​​​​മാ​​​​യി ബ്രി​​​​ട്ടീ​​​​ഷ് ക​​​​ന്പ​​​​നി. വീ​​​​ഡി​​​​യോ ഗെ​​​​യിം നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്ലു​​​​ബി​​​​റ്റ് ന്യൂ​​ ​​മീ​​​​ഡി​​​​യ​​​​യാ​​​​ണ് സാ​​​​ങ്കോ ടൈ​​​​നി ടി1 ​​​​എ​​​​ന്ന പേ​​​​രി​​​​ൽ കു​​​​ഞ്ഞ​​​​ൻ ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ഫോ​​​​ണാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. 46.7 എം​​​​എം നീളവും 21എം​​​​എം വീതിയും 12എം​​​​എം ഘനവുമുള്ള ഈ ഫോണിന് 13 ഗ്രാം ​​​​മാ​​​​ത്ര​​​​മേ ഭാ​​​​ര​​​​മു​​​​ള്ളൂ.എ​​​​ന്നാ​​​​ൽ, സം​​​​ഗ​​​​തി സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ​​​​ല്ല. ഫീ​​​​ച്ച​​​​ർ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ശ്രേ​​​​ണി​​​​യി​​​​ലാ​​​​കും 2 ജി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​ഫോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ക. കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ ഉ​​​​ദ്ദേ​​​​ശി​​​​ച്ചാ​​​​ണ് ത​​​​ങ്ങ​​​​ൾ ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​റ​​ക്കു​​​​ന്ന​​​​തെ​​​​ന്നും ക​​​​ന്പ​​​​നി പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തെ യ​​​​ർ​​​​ഹ ഡോ​​​​ട് കോം ​​​​എ​​​​ന്ന ഡ​​​​ൽ​​​​ഹി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ-​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ നാ​​​​നോ ഫോ​​​​ണ്‍ സി എന്ന ചെ​​റു ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു.​​

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...