അ​മ്മ ഉ​പേ​ക്ഷി​ച്ച ആ​ന​ക്കുട്ടി​യെ ഏ​റ്റെ​ടു​ത്ത് പരിസ്ഥിതിപ്രവർത്ത​ക​ർ; യാ​ത്ര ഹെ​ലി​കോ​പ്റ്റ​റി​ൽ
Thursday, December 21, 2017 4:52 AM IST
മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞിനെ ഉ​പേ​ക്ഷി​ച്ച് അ​മ്മയാന പോ​യ​പ്പോ​ൾ തു​ണ​യാ​യ​ത് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വ​ന​പാ​ല​ക​രും. കെ​നി​യ​യി​ലെ മാ​സാ​യി മാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് സംഭവം. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​ന് പാ​ലു പോ​ലും കു​ടി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​മ്മ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. തു​ട​ർ​ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ കാ​ടി​നു പു​റ​ത്തെ​ത്തി​ക്കു​ക​യും വൈ​ദ്യ സ​ഹാ​യം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

അ​വ​ശ​നാ​യ കു​ഞ്ഞി​നെ വ​ന​പാ​ല​ക​ർ ചു​മ​ന്നു കൊ​ണ്ടു​വ​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ൽ ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളു​ടെ മ​ടി​യി​ലി​രു​ന്നാ​യി​രു​ന്നു പ​ന്യാ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​കു​ട്ടി​യാ​ന​യു​ടെ യാ​ത്ര. ഇ​പ്പോ​ൾ ഡേ​വി​ഡ് ഷെ​ൽ​ഡ്രി​ക് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പ​ന്യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ന​ക​ളെ കൂ​ടാ​തെ ജി​റാ​ഫ്, കാ​ണ്ടാ​മൃ​ഗം, സിം​ഹം, ചീ​റ്റ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ അ​നാ​ഥ​കു​ട്ടി​ക​ളെ​യും ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

അ​നാ​ഥ​രാ​യ മൃ​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സം​ക്ഷി​ക്കു​വാ​നാ​യി കെ​നി​യ​യി​ലെ വ​ന്യ​ജീ​വി വ​കു​പ്പും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ആ​രം​ഭി​ച്ച അ​നാ​ഥാ​ല​യ​മാ​ണി​ത്. വേ​ട്ട​ക്കാ​ർ കൊ​ല്ലു​ന്ന ആ​ന​ക​ളു​ടെ കു​ട്ടി​ക​ൾ അ​മ്മ​മാ​ർ ഉ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​യാ​ന​ക​ളെ​യും ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.