പാലല്ല, ചാ​യ കു​ടി​ക്കും ഈ പാ​മ്പ്; വീ​ഡി​യോ വൈ​റ​ൽ
പാമ്പ് പാലുകുടിക്കുമോ ഇല്ലയോ എന്നത് തർക്കവിഷയമാണ്. പാലു കുടിച്ചാലും ഇല്ലെങ്കിലും ചായ ഉറപ്പായും കുടിക്കുമെന്നു തെളിയിക്കുകയാണ് പുതിയ വീഡിയോ. സൗ​ദി അ​റേബ്യയി​ലെ അ​ൽ ഖ​സ​ബ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ളാ​ണ് താ​ൻ വ​ള​ർ​ത്തു​ന്ന പാ​ന്പി​നെ ചാ​യ കു​ടി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ച്ച​ത്.

മേ​ശ​പ്പു​റ​ത്ത് നീ​ണ്ട് നി​വ​ർ​ന്ന് കി​ട​ക്കു​ന്ന പാ​ന്പ് ഗ്ലാ​സി​ൽ വെ​ച്ചി​രി​ക്കു​ന്ന ചാ​യ കു​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല പ​ല​ത​ര​ത്തി​ലു​ള്ള ജ്യൂ​സും ഈ ​പാ​ന്പ് കു​ടി​ക്കാ​റു​ണ്ടെ​ന്നാ​ണ് ഉ​ട​മ​യാ​യ താ​ബ​ത്ത് അ​ൽ ഫാ​ദി പ​റ​യു​ന്ന​ത്. ഒ​ന്പ​ത് പാ​ന്പു​ക​ളെ​യാ​ണ് താ​ബ​ത്ത് വ​ള​ർ​ത്തു​ന്ന​ത്. മ​റ്റ് പാ​ന്പു​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ പാ​നി​യ​ങ്ങ​ൾ കു​ടി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.