അ​ണ്ണാ​ന്‍റെ മു​ന്പി​ൽ പ​ത​റി പോ​ലീ​സ്; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Sunday, December 31, 2017 2:01 AM IST
തോ​ക്കും മാ​ര​കാ​യ​ധ​ങ്ങ​ളു​മാ​യി മു​ന്പി​ൽ നി​ൽ​ക്കു​ന്ന ആ​ക്ര​മി​ക​ളെ തെ​ല്ലും ഭ​യ​മി​ല്ലെ​ങ്കി​ലും ചി​ല നി​സാ​ര​യാ​ൾ​ക്കാ​രു​ടെ മു​ന്പി​ൽ പ​ത​റാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് പോ​ലീ​സു​കാ​ർ. അ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ബോ​ഡി​കാ​മി​ൽ പ​തി​ഞ്ഞ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ. ഒ​രു മു​റി​യി​ലേ​ക്ക് ക​യ​റി ചെ​ല്ലു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​ർ​ക്ക് ഒ​രു അ​ണ്ണാ​ൻ ചാ​ടു​ന്പോ​ൾ അ​ദ്ദേ​ഹം ഭ​യ​ന്ന് പി​ന്നി​ലേ​ക്കു പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ക​യ​റി കൂ​ടി​യ ഒ​രു അ​ണ്ണാ​ൻ അ​വി​ടെ​യി​രു​ന്ന ഭ​ക്ഷ​ണ വ​സ്തു​ക്ക​ളെ​ല്ലാം എ​ടു​ത്ത് ഭ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്നം.

വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു പോ​ലീ​സു​കാ​രും അ​ടു​ക്ക​ള​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ടേ​ബി​ളി​ലേക്ക് കുതിച്ചെത്തിയ അ​ണ്ണാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ർ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ അ​ണ്ണാ​ന്‍റെ നീ​ക്ക​ത്തി​ൽ പ​ക​ച്ചു പോ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥൻ ഞെ​ട്ടി​ പിന്നിലേ​ക്കു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ബ്രോ​ക്ക്പോ​ർ​ട്ട് പോ​ലീ​സാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.