കാൽവിരലുകളിൽ ബ്രഷ് പിടിച്ച് ജാൻവി ഗിന്നസിലേക്ക്
ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ ജാ​ൻ​വി മ​ഹ​ന്തി കാ​ലു​കൊ​ണ്ട് ചി​ത്രം​വ​ര​ച്ചു ന​ട​ന്നു​ക​യ​റി​യ​ത് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലേ​ക്ക്. കാ​ലു​കൊ​ണ്ടു വ​ര​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മെ​ന്ന​താ​ണ് ജാ​ൻ​വി​യു​ടെ റി​ക്കാ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക​ത. 140 ച​തു​ര​ശ്രമീ​റ്റ​ർ വ​ലു​പ്പ​മു​ള്ള പ്ര​ത​ല​ത്തി​ലാ​യി​രു​ന്നു ഈ ​പ​തി​നെ​ട്ടു​കാ​രി​യു​ടെ ചി​ത്ര​ര​ച​ന. ബ്രി​ട്ട​നി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വാ​ർ​വി​ക്കി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ജാ​ൻ​വി 100 ച​തു​ര​ശ്ര മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്.ചി​ത്ര​ര​ചന​യ്ക്കൊ​പ്പം നൃ​ത്തം, ശാ​സ്ത്രീ​യ സം​ഗീ​തം, ദേ​ശീ​യ ബാസ്ക​റ്റ്ബോ​ൾ താ​രം എ​ന്നി​ങ്ങ​നെ ജാ​ൻ​വി ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മേ​ഖ​ല​ക​ൾ നി​ര​വ​ധി​യാ​ണ്. നൃ​ത്തം ചെ​യ്തു​കൊ​ണ്ട് ചി​ത്രം വ​ര​യ്ക്കു​ന്ന​തും ജാ​ൻ​വി​യു​ടെ ക​ഴി​വു​ക​ളി​ലൊ​ന്നാ​ണ്. അ​ടു​ത്തി​ടെ നൃ​ത്തം ചെ​യ്തു​കൊ​ണ്ട് താ​മ​ര​യു​ടെ​യും മ​യി​ലി​ന്‍റെ​യും ചി​ത്രം വ​ര​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...