രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ നി​ശാ​മൃ​ഗ​ശാ​ല​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്ന് കോ​ടി രൂ​പ
Saturday, April 13, 2019 4:28 PM IST
അ​ഹ​മ്മ​ദാ​ബാ​ദി​ലെ ക​ങ്കാ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ശാ​മൃ​ഗ​ശാ​ല​യ്ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് മൂ​ന്ന് കോ​ടി രൂ​പ. ര​ണ്ടു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​മൃ​ഗ​ശാ​ല​യി​ൽ 24 മ​ണി​ക്കൂ​റും രാ​ത്രി​യി​ലു​ള്ള അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

2017ൽ 17 ​കോ​ടി മു​ട​ക്കി നി​ർ​മി​ച്ച ഈ ​മൃ​ഗ​ശാ​ല​യ്ക്ക് പ്ര​തി​വ​ർ​ഷം വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് 3.6 കോ​ടി രൂ​പ​യാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. മു​ള്ള​ൻ​പ​ന്നി, കാ​ട്ടു​പൂ​ച്ച​യു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട പു​ലി, ക​ഴു​ത​പ്പു​ലി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളാ​ണ് ആ​ദ്യ​കാ​ല​ത്ത് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ത്യേ​ക​മാ​യ ലൈ​റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ രാ​ത്രി​യു​ടെ പ്ര​തീ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​തെ​ന്നാ​ണ് മൃ​ഗ​ശാ​ല​യു​ടെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.