അടിച്ചു ഫിറ്റായപ്പോൾ കാ​ട്ടാ​ന​യെ ഉ​മ്മ വ​യ്ക്കാ​ൻ ആഗ്രഹം; യു​വാ​വി​ന് സംഭവിച്ചത്...
Thursday, May 2, 2019 1:11 PM IST
സിനിമ രംഗം അനുകരിച്ച് മ​ദ്യ​ല​ഹ​രി​യി​ൽ കാ​ട്ടാ​ന​യെ ഉ​മ്മ വ​യ്ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ലൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. 24കാ​ര​നാ​യ യു​വാ​വാ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​ള്ള ഈ ​ഗ്രാ​മ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സം​ഭ​വ ദി​വ​സം നാ​ട്ടി​ലി​റ​ങ്ങി​യ ആ​റ് കാ​ട്ടാ​ന​ക​ളെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് കാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രോ​ട് കൂ​ടെ വ​ര​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത് അ​നു​സ​രി​ക്കു​വാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല.

ആ​ന​യെ കാ​ട്ടി​ലേ​ക്ക് തി​രി​കെ ഓ​ടി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ ക​ലി​പൂ​ണ്ട ആ​ന ജ​ന​ങ്ങ​ൾ​ക്കു നേ​രെ ഓ​ടി​യ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ത​ല​ങ്ങും വി​ല​ങ്ങും പാ​ഞ്ഞു.

അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജു എ​ന്ന​യാ​ളെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ല്ലാ​വ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന രാ​ജു​വി​നെ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ യു​ക്കാ​ലി​പ്റ്റ്സ് മ​ര​ത്തി​ൽ ഇ​ടി​ച്ച് രാ​ജു​വി​ന് പ​രി​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

എ​ന്നാ​ൽ ഒ​രു ക​ന്ന​ഡ സി​നി​മ​യി​ലെ രം​ഗം അ​നു​ക​രി​ച്ച് ആ​ന​യെ ഉ​മ്മ വ​യ്ക്കാ​ൻ രാ​ജു ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​പ്ര​കാ​രം താ​ൻ ചെ​യ്യു​മ​ന്ന് രാ​ജു പ​റ​ഞ്ഞ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.