വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി; പിന്നാലെ ഇരുവരും അ​റ​സ്റ്റി​ലുമായി
Tuesday, March 12, 2019 11:51 AM IST
പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​റാ​നി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ണ​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്.

ഇ​റാ​നി​ലെ അ​റാ​ക് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു മാ​ളി​ൽ വ​ച്ചാ​ണ് ഒ​രു യു​വാ​വ് ത​ന്‍റെ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. യാ​തൊ​രു മ​ടി​യു​മി​ല്ലാ​ത യു​വ​തി അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​തു സ്ഥ​ല​ത്തു വ​ച്ച് ഇ​സ്ലാ​മി​ക നി​യ​മ​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി ഇ​രു​വ​രും പെ​രു​മാ​റി​യെ​ന്നാ​ണ് സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.