വൈ​ൻ ടേ​സ്റ്റിം​ഗ് ഇ​വ​ന്‍റി​ൽ സം​ഘാ​ട​ക​ർ വി​ല​ക്കി; ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഭിന്നശേഷിക്കാരൻ കോ​ട​തി​യി​ൽ
Sunday, November 25, 2018 12:49 PM IST
വൈ​ൻ ടേ​സ്റ്റിം​ഗ് ഈ​വ​ന്‍റി​നി​ട​യി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​ന് സം​ഘാ​ട​ക​ർ വി​ല​ക്കി​യ ഭിന്നശേഷിക്കാരൻ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ.

ജ​പ്പാ​നി​ലെ ടോ​ക്യോ​യി​ലാ​ണ് സം​ഭ​വം. 50കാ​ര​നാ​യ അ​ദ്ദേ​ഹം 15,000 ഡോ​ള​റാ​ണ് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ടോ​ക്യോ​യി​ലെ സെ​യ്ബു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രാ​യ​ണ് ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

താ​ൻ ര​ണ്ട് ഗ്ലാ​സ് വൈ​ൻ ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ സം​ഘാ​ട​ക​രെ​ത്തി ഇ​വി​ടെ നി​ന്നും പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അംഗപരിമിതരോടുള്ള വി​വേ​ച​ന​മാ​ണി​തെ​ന്നും വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ഒ​രു ശ​ല്യ​മാ​യാ​ണ് സം​ഘാ​ട​ക​ർ കാ​ണു​ന്ന​തെ​ന്നും പരാതിക്കാരന്‍റെ വക്കീൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

സാ​ധാ​ര​ണ വീ​ൽ​ചെ​യ​റി​ലും ഇ​ല​ക്ട്രി​ക്ക് വീ​ൽ​ചെ​യ​റി​ലു​മാ​യി ഇ​വി​ടെ എ​ത്തു​ന്ന ആ​ളു​ക​ളെ ത​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ലെ​ന്നാണ് പരിപാ​ടി​യു​ടെ സം​ഘാ​ട​കർ​ കോ​ട​തി​യെ അ​റി​യി​ച്ചത്. മാത്രമല്ല ​രണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കിടയിൽ ഇ​ല​ക്ടി​ക് വീ​ൽ​ചെ​യ​റി​ൽ എ​ത്തി​യ ആ​ളു​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ കോ​ട​തി​യെ അറിയിച്ചു.

ജ​പ്പാ​നി​ലെ നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ൽ ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കാ​ൽ​ന​ട​ക്കാ​രു​ടെ ഗ​ണ​ത്തി​ലാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ല​ക്ട്രി​ക്ക് വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മ​ദ്യ​പി​ച്ച​തി​നു ശേ​ഷം ഈ ​ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.