സ്ഫ​ടി​ക​മോ​ടു​ന്ന തീ​യ​റ്റ​ർ, ടൗ​ൺ ബ​സു​ക​ൾ.. പ​ഴ​യ​കാ​ല മു​ണ്ട​ക്ക​യം കാ​ണ​ണ​മെ​ങ്കി​ൽ ജോ​യി​യു​ടെ വീ​ട്ടി​ലു​ണ്ട്!
Thursday, June 24, 2021 4:33 PM IST
മു​ണ്ട​ക്ക​യം ചി​റ്റ​ടി പ​ള്ളി​ക്കു​ന്നേ​ല്‍ ജോ​യി (40) യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ല്‍ പ​ഴ​യ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ പ്ര​തീ​തി​യാ​ണ്.

അ​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള​ള മു​ണ്ട​ക്ക​യം സി​നി​മ തിയ​റ്റ​ര്‍, നാ​ട​റി​ഞ്ഞ മു​ണ്ട​ക്ക​യ​ത്തി​ന്‍റെ ഗാ​ല​ക്‌​സി തിയ​റ്റ​ര്‍, നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​ക​ള്‍, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന നി​ര​വ​ധി സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ എ​ല്ലാം ജോ​യി​യു​ടെ സ്വീ​ക​ര​ണ​മു​റി​യി​ല്‍ റെ​ഡി. കാ​ർ​ഡ് ബോ​ര്‍​ഡി​ലും ഫോ​റ​ക്‌​സ് ഷീ​റ്റി​ലും നി​ര്‍​മി​ച്ച ഈ ​മാ​തൃ​ക​ക​ൾ കാ​ണാ​ന്‍ പ​ള​ളി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്.



ഗാ​ല​ക്‌​സി തിയ​റ്റ​റി​ന്‍റെ ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മാ​ര്‍​പാ​പ്പ​യു​ടെ ചി​ത്രം പോ​ലും അ​തേപ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല മൊ​ബൈ​ല്‍​ഫോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 20 വ​ര്‍​ഷം മു​മ്പ് തീ​യ​റ്റ​റി​നു​ള​ളി​ൽ കാ​ണി​ച്ചി​രു​ന്ന ഓ​പ്പ​ണിം​ഗും ലൈ​റ്റിം​ഗും, അ​ക്കാ​ല​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ സ്ലൈ​ഡു​ക​ളും സ്ഫ​ടി​കം സി​നി​മ​യും വീ​ഡി​യോ​യാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ബ​സു​ക​ളു​ടെ മാ​തൃ​ക​യും ജോ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​സി​ന്‍റെ പു​റ​മേ നി​ന്നു​ള്ള രൂ​പം മാ​ത്ര​മ​ല്ല സ്റ്റി​യ​റിം​ഗ്, സീ​റ്റ്, ഡീ​സ​ൽ ടാ​ങ്ക് അ​ട​ക്കം എ​ല്ലാം ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



കാ​ഞ്ഞി​ര​പ്പ​ള്ളി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജോ​യി നാ​ല് ദി​വ​സം കൊ​ണ്ടാ​ണ് ഇ​വ നി​ർ​മി​ച്ച​ത്. ഭാ​ര്യ സു​മ​യു​ടെ​യും മ​ക്ക​ളാ​യ അ​മ​ല്‍, ആ​ദി​ല്‍ എ​ന്നി​വ​രു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ ഒ​റ്റ​പ്പാ​ലം വ​രി​ക്കാ​ശേ​രി മ​ന​യു​ടെ മാ​തൃ​ക നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജോ​യി. സ​ഹോ​ദ​ര​നും അ​ധ്യാ​പ​ക​നു​മാ​യ റോ​യി​യും ചി​ത്ര​കാ​ര​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.