ക​ല്ല​ട സ്ഥി​രം പ്ര​ശ്ന​ക്കാ​ര​ൻ..! ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി നി​ര​വ​ധി പേ​ർ രം​ഗ​ത്ത്...; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു
Monday, April 22, 2019 4:00 PM IST
യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച ക​ല്ല​ട ബ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം ആ​ളി ക​ത്തു​ന്നു. ക​ല്ല​ട ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സി​ന്‍റെ​യും സ്ഥാ​പ​ന ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യു​ടെ​യും ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി മ​ല​യാ​ളി​ക​ളു​ൾ​പ്പ​ടെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കി​ടെ ബ​സ് ജീവനക്കാരിൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ബ​സ് സ​ർ​വീ​സ് ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക്യാം​പെ​യ്ൻ സ​ജീ​വ​മാ​കു​ക​യാ​ണ്. കൂ​ടാ​തെ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളും വ്യാ​പ​ക​മാ​യി റ​ദ്ദു​ചെ​യ്യു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ മ​ര്യാ​ദ​യി​ല്ലാ​ത്തെ പെ​രു​മാ​റ്റം അ​സ​ഹ​നീ​യ​മാ​ണെ​ന്നാ​ണ് ആ​ളു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​റ​യു​ന്ന പ​ണം ന​ൽ​കി​യെ​ത്തു​ന്ന യാ​ത്രി​ക​രോ​ട് ശ​ത്രു​ക്ക​ളെ പോ​ലെ പെ​രു​മാ​റു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ വ​ള​രാ​ൻ ഇ​നി​യും അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.