റോ​ഡി​ലെ കു​ഴി​ക​ള്‍​ക്കി​ട​യി​ലൂ​ടെ അ​ണി​ഞ്ഞൊ​രു​ങ്ങി വ​ധു; വൈ​റ​ല്‍ ക​ല്യാ​ണ ഫോ​ട്ടോ​ഷൂ​ട്ട്
Wednesday, September 21, 2022 3:28 PM IST
വി​വാ​ഹ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ളും ഏ​റ്റ​വും വേ​റി​ട്ട​താ​ക്കാ​ന്‍ പു​തു ത​ല​മു​റ ന​ന്നാ​യി ശ്ര​മി​ക്കാ​റു​ണ്ട്. ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ആ​ണ് മി​ക്ക​പ്പോ​ഴും ഇ​ത്ത​ര​ത്തി​ല്‍ വൈ​റ​ലാ​കാ​റു​ള്ള​തും.

ഇ​പ്പോ​ളി​താ അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ണ​വാ​ട്ടി കു​ഴി​ക​ള്‍ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ന്നെ​ത്തു​ന്ന ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​ര്‍ പൂ​ക്കോ​ട്ടും​പാ​ട​ത്തു നി​ന്നു​ള്ള വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി​നി​യാ​യ സു​ജീ​ഷ​യാ​ണ് റോ​ഡി​ലെ കു​ഴി​യി​ലൂ​ടെ ചി​രി​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന ക​ല്യാ​ണ​പ്പെ​ണ്ണ്. നി​ല​മ്പൂ​രി​ലെ ആ​രോ വെ​ഡിം​ഗ് ക​മ്പ​നി​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ആ​ഷി​ഖ് ആ​രോ ആ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ചി​ത്ര​ത്തി​ന് പി​ന്നി​ല്‍.

ക​ല്യാണ​പ്പെ​ണ്ണു​മാ​യി ചി​ത്രം പ​ക​ര്‍​ത്താ​ന്‍ ലൊ​ക്കേ​ഷ​ന്‍ തപ്പു​മ്പോ​ള്‍ റോ​ഡി​ലെ കു​ഴി​യും ചെ​ളി​വെ​ള്ള​വും ന​ന്നേ ബു​ദ്ധി​മു​ട്ടി​ച്ചു. എ​ന്നാ​ല്‍ ഫോ​ട്ടോ ഷൂ​ട്ട് റോ​ഡി​ല്‍ ആ​ക്കി​ക​ള​യാം എ​ന്ന് ആ​ഷി​ഖ് ചി​ന്തി​ച്ചു.

ഫ​ല​ത്തി​ല്‍ ക​ല്യാ​ണ​ക്കാ​ര്യം ലോ​കം മൊ​ത്തം അ​റി​ഞ്ഞു. ഈ ​ചി​ത്രം പ​ക​ര്‍​ത്ത​ലി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം 4.8 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.