ഈ ​"​ര​സ​ക​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ’ സ​ന്തോ​ഷം കെ​ടു​ത്തും; വി​വാ​ഹ റാ​ഗിം​ഗി​നെ​തി​രേ പോ​ലീ​സ്
ക​ല്യാ​ണ ദി​വ​സം വ​ര​നെ​യും വ​ധു​വി​നെ​യും റാ​ഗിം​ഗി​ന് ഇ​ര​യാ​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. വ​ര​നെ​യും വ​ധു​വി​നെ​യും സ്വീ​ക​രി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളും റാ​ഗിം​ഗു​മെ​ല്ലാം ഇ​പ്പോ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​കു​ക​യാ​ണെ​ന്നും ഇ​ത് ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ സ​ന്തോ​ഷം കെ​ടു​ത്തു​ക​യാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​ര​സ​ക​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ സാ​മൂ​ഹി​ക വി​പ​ത്താ​യി മാ​റു​ക​യാ​ണെ​ന്നും എ​ല്ലാ​യി​ട​ത്തും ഈ ​പ്ര​വ​ണ​ത സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്ന കു​റി​പ്പി​ൽ വ​ര​ന്‍റെ ഇ​ന്ന​ലെ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​ൻ കൂ​ട്ടു​കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള റാ​ഗിം​ഗ് കാ​ര​ണം ക​ല്യാ​ണം കൂ​ട്ട​ത്ത​ല്ലി​ൽ അ​വ​സാ​നി​ക്കു​ന്ന​തു മു​ത​ൽ ക​ല്യാ​ണം മു​ട​ങ്ങി പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ത​മാ​ശ​ക​ളി​ൽ മാ​ന​സി​ക നി​ല തെ​റ്റി വി​വാ​ഹ​ദി​നം ത​ന്നെ വി​വാ​ഹ​മോ​ച​ന​ത്തി​ലെ​ത്തി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്ന കു​റി​പ്പി​ൽ ഇ​ത്ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ പു​തു​ജീ​വി​തം തു​ട​ങ്ങു​ന്ന​വ​രു​ടെ മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന​താ​ക​രു​തെ​ന്നും പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.