"വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മാ​ണ്'; നി​ര​ത്തി​ലെ ക​ലി​പ്പ​ന്മാ​ർ​ക്ക് പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ
Wednesday, January 30, 2019 2:55 PM IST
പെ​ട്ട​ന്ന് പ്ര​കോ​പി​ത​രാ​കു​ന്ന​വ​രാ​ണ് വാ​ഹ​ന​വു​മാ​യി നി​ര​ത്തി​റ​ങ്ങു​ന്ന ഭൂ​രി​ഭാ​ഗം ഡ്രൈ​വ​ർ​മാ​രും. ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും അ​മി​ത​മാ​യ് ദേ​ഷ്യ​പ്പെ​ടു​ക​യും ഞാ​നാ​രാ​ണെ​ന്ന് അ​റി​യാ​മോ എ​ന്ന ഭാ​വ​ത്തി​ൽ പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​ര​ക്കാ​ർ റോ​ഡ് മ​ത്സ​ര​വേ​ദി​യാ​ണെ​ന്ന് ക​രു​തു​ന്നു.

അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് മ​റ്റു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക, നി​ര​ന്ത​ര​മാ​യി ഹോ​ണ്‍ മു​ഴ​ക്കി ശ​ല്യ​പ്പെ​ടു​ത്തു​ക, ആ​വ​ശ്യ​ക്കാ​രെ ക​ട​ത്തി​വി​ടാ​തെ ത​ട​സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി പ​ല​വി​ധ​ത്തി​ലു​ള്ള മോ​ശം പെ​രു​മാ​റ്റം ശീ​ല​മാ​ക്കി​യ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ.

നി​ര​ത്തു​ക​ൾ മ​ത്സ​ര​വേ​ദി​യ​ല്ലെ​ന്നും സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി അ​നാ​വ​ശ്യ​മാ​യി പ്ര​തി​ക​രി​ക്ക​രു​ത​ന്നും അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്നും നി​ര​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നി​ര​ത്തി​ലെ അ​ച്ച​ട​ക്കം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യെ​ന്നും പോ​ലീ​സ് കു​റി​പ്പി​ലൂ​ടെ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.