നിങ്ങൾ സുരക്ഷിതരാണോ..‍? ട്രെയിൻ യാത്രികർ കാണാതെ പോകരുത് പോലീസിന്‍റെ ഈ സന്ദേശം
ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ സു​ര​ക്ഷ​യു​റ​പ്പ് വ​രു​ത്തു​വാ​ൻ കേ​ര​ള പോ​ലീ​സ് ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. യാ​ത്ര​ക്കി​ട​യി​ൽ പ​രി​ച​യം ഭാ​വി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ന​ൽ​കി യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശ​മു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ പെ​രു​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

"ട്രെ​യി​ൻ യാ​ത്ര​യി​ലെ ന​മ്മു​ടെ വി​ല​പി​ട​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്ടാ​കാ​തി​രി​ക്കു​വാ​ൻ കേ​ര​ള റ​യി​ൽ​വെ പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങൾ അ​നു​സ​രി​ക്കു​ക. നി​ങ്ങ​ളു​ടെ ല​ഗേ​ജു​ക​ൾ സീ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​വാ​നും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ നി​ങ്ങ​ൾ​ക്ക​രി​കി​ൽ കാ​ണ​ത്ത​ക്ക​വി​ധം സൂ​ക്ഷി​ക്കു​വാ​നും ശ്ര​ദ്ധി​ക്കു​ക.

അ​പ​രി​ചി​ത​രോ​ട് ബു​ദ്ധി​പ​ര​മാ​യ അ​ക​ലം സൂ​ക്ഷി​ക്കു​ക. അ​വ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ സ്നേ​ഹ​ത്തോ​ടെ നി​ര​സി​ക്കു​ക. നി​ങ്ങ​ളു​ടെ ജാ​ഗ്ര​ത​യാ​ണ് നി​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കാ​വ​ൽ​ക്കാ​ര​ൻ' എ​ന്നും കേ​ര​ള റെ​യി​ൽ​വേ പോ​ലീ​സ് എ​സ്പി മെ​റി​ൻ ജോ​സ​ഫ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.