"ഇതാണ് കെഎസ്ആർടിസി നന്നാവാത്തത്..!' ഭാര്യക്കും കൈക്കുഞ്ഞിനുമൊപ്പം കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Monday, September 24, 2018 11:44 AM IST
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് അനുദിനം കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും എംഡി ടോമിൻ തച്ചങ്കരിയും. എന്നാൽ കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാർക്കു പേരുദോഷമാണ് ചിലരെന്ന് പറയാതെ വയ്യ. ഇതിന് അവസാന ഉദാഹരണമാണ് ഞായറാഴ്ച കുമളി- കോട്ടയം റൂട്ടിലുള്ള ബസില്‍ അരങ്ങേറിയത്.

ഭാര്യയ്ക്കും എട്ടുമാസം പ്രായമുള്ള കുട്ടിയുമായി കോട്ടയത്തിന് യാത്ര ചെയ്ത യുവാവിന് കണ്ടക്ടറിൽ നിന്ന് നേരിടേണ്ടി വന്നത് മോശം പെരുമാറ്റം. തനിക്ക് ബസില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെപ്പറ്റി എ.പി. അരുണ്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ലോകമറിയുന്നത്. സംഭവത്തെ തുടർ‌ന്ന് കെഎസ്ആർടിസി എംഡിക്കും വിജിലൻ‌സിനും അരുൺ പരാതി നല്കിയിട്ടുണ്ട്. കണ്ടക്ടറുടെ അതിക്രമം വാര്‍ത്തയായതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

അരുണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.