ഓ​ഫീ​സി​ലെ​ത്താൻ വൈ​കു​മെ​ന്ന് ഭ​യം; കാൽവച്ച് ട്രെ​യി​ൻ ത​ട​യാ​ൻ യുവതിയുടെ ശ്രമം
ഒാഫീസിൽ എത്തുവാൻ വൈകുമെന്ന ഭയത്തെ തുടർന്ന് കാ​ല് ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലെ ഗു​വാം​ഗ്ഷു മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ പു​റ​പ്പെ​ടു​വാ​നാ​യി വാ​തി​ൽ അ​ട​ച്ചി​രു​ന്നു.

ഇ​ത് ക​ണ്ട യു​വ​തി ഓ​ടി​യെ​ത്തി ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലാ​യി കാ​ലു​ക​ൾ വ​ച്ച് ട്രെ​യി​ൻ ത​ട​ഞ്ഞു നി​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ മാ​റു​വാ​ൻ ത​യാ​റാ​യി​ല്ല.

കു​റ​ച്ചു സ​മ​യം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​രെ സ്ഥ​ല​ത്തു നി​ന്നും മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഏഴ് മി​നി​ട്ട് താ​മ​സി​ച്ചാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. ട്രെ​യി​ൻ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റ​ത്തി​ന് ഈ ​യു​വ​തി​യെ ഒ​മ്പ​ത് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.