സൂ​ര്യ ന​മ​സ്‌​കാ​രം ചെ​യ്യു​ന്ന പു​ള്ളി​പ്പു​ലി; വീ​ഡി​യോ കാ​ണം
Tuesday, March 28, 2023 3:32 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ ന​മു​ക്ക് കാ​ണാ​നാ​കു​ന്നു. പ്ര​ത്യേ​കി​ച്ച് മൃ​ഗ​ങ്ങ​ളു​ടെ ചെ​യ്തി​ക​ള്‍. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ചെ​യ്തി​ക​ള​റി​യാ​ന്‍ വ​ള​രെ കു​റ​ച്ച് വ​ഴി​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മൃ​ഗ​ശാ​ല​ക​ളൊ ചി​ല ടി​വി ചാ​ന​ലു​ക​ളൊ ഒ​ക്കെ ആ​യി​രു​ന്നു ഇ​തി​നു​ള്ള വ​ഴി. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ന് മാ​റ്റം വ​രു​ത്തി.

ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​ര്‍ സു​ശാ​ന്ത ന​ന്ദ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു പു​ള്ളി​പ്പു​ലി​യെ കാ​ണാ​നാ​കും. ഈ ​പു​ലി കു​റ​ച്ചു​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം എ​ഴു​ന്നേ​റ്റ് ത​ന്‍റെ കൈ​ക​ലു​കൾ നി​വ​ര്‍​ത്തു​ക​യാ​ണ്.

പ​ക്ഷേ ഇ​തൊ​റ്റ കാ​ഴ്ച​യി​ല്‍ പു​ലി സൂര്യ​ന​മ​സ്‌​കാ​രം ചെ​യ്യു​ന്ന പോ​ലെ​യാ​ണ് തോ​ന്നു​ക. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. "ഫി​റ്റ്‌​ന​സ് ഫ്രീ​ക്ക് പു​ള്ളി​പ്പു​ലി.' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.