"ഏറ്റവും മനോഹരമായ മാപ്പപേക്ഷ';തന്‍റെ ടീച്ചറിനോട് ക്ഷമ ചോദിക്കുന്ന കുരുന്നിന്‍റെ വീഡിയോ കാണാം
Wednesday, September 14, 2022 11:33 AM IST
കുട്ടികളുടെ നിഷ്കളങ്കത ഏവരുടെയും ഹൃദയം കവരുന്നതാണല്ലൊ. ഇത്തരത്തില്‍ കുട്ടികളുടെ വീഡിയോ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ചപ്ര സില്ല എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വീഡിയോയില്‍ ഒരു ക്ലാസ്മുറിയും അവിടുള്ള ടീച്ചറും കുറച്ച് കുഞ്ഞുകുട്ടികളുമാണുള്ളത്. കുട്ടികളിലൊരാള്‍ തന്‍റെ ടീച്ചറിനോട് താനിനി തെറ്റ് ആവര്‍ത്തിക്കുകയില്ല എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

കുട്ടിയോട് പിണങ്ങിയിരിക്കുന്ന ടീച്ചര്‍ കുട്ടി എപ്പോഴും വാക്ക് തന്നിട്ടും പിന്നെയും കുരുത്തക്കേട് കാണിക്കുകയാണെന്നും അതിനാല്‍ താനിനി അവനോട് മിണ്ടുകയേ ഇല്ല എന്നും പറയുകയാണ്.

എന്നാല്‍ താനിനി നല്ല കുട്ടി ആയിരിക്കുമെന്നും കുസൃതി കാട്ടില്ലെന്നും കുട്ടി ആവര്‍ത്തിക്കുകയാണ്. തന്‍റെ ടീച്ചറുടെ വാത്സല്യം നേടാന്‍ ഉത്സുകനായ, പശ്ചാത്താപമുള്ള ആ കുട്ടി ടീച്ചറിനെ കെട്ടിപ്പിടിച്ചുകൊണ്ട് "നഹി കരുങ്കാ’ എന്ന് പറയുന്നത് കാഴ്ചക്കാരുടെ മനം കവരും.

ഒടുവില്‍ ടീച്ചറിനെ ആ കുട്ടി ചുംബിക്കുന്നതും ടീച്ചര്‍ തിരിച്ച് മുത്തം കൊടുക്കുന്നതും കാണാം.

സ്കൂള്‍ കാലത്തെ അനുഭവങ്ങള്‍ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണല്ലൊ. അതിനാല്‍ത്തന്നെ ഏവരുടെയും മനസില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ഈ വീഡിയോ വൈറലായി മാറി.

നിലവില്‍ 1.6 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി ഹൃദ്യമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള മനോഹരമായ ബന്ധം. ദൈവം ഇരുവരെയും അനുഗ്രഹിക്കട്ടെ എന്നായിരുന്നു അതിലൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.