ര​ക്ഷി​താ​വി​ന്‍റെ റോളിൽ പൂച്ച; "ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ച​ൽ' വീഡിയോ കൗതുകമാകുന്നു
Sunday, January 24, 2021 5:33 PM IST
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​ളു​ക​ളോ​ടു​ള്ള സ്നേ​ഹം വ​ള​രെ വ​ലു​താ​ണ്. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു പൂ​ച്ച​യാ​ണ് വീ​ഡി​യോ​യി​ലെ താ​രം.

ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു ര​ക്ഷി​താ​വി​ന്‍റെ വി​ധ​ത്തി​ലാ​ണ് വീ​ഡി​യോ​യി​ൽ പൂ​ച്ച​യു‌​ടെ പ്ര​ക‌​ട​നം. ഒ​രു കൊ​ച്ചു​കു​ട്ടി ബാ​ൽ​ക്ക​ണി​യു​ടെ കൈ​വ​രി​യി​ൽ പി​ടി​ച്ച് ക​യ​റാ​ൻ തു‌​ട​ങ്ങു​ന്ന​ത് പൂ​ച്ച ത​ട​യു​ക​യാ​ണ്. കു​ട്ടി ക​യ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ മു​ൻ​കാ​ലു​കൊ​ണ്ട് കു​ട്ടി​യു‌​ടെ കൈ ​കൈ​വ​രി​യി​ൽ നി​ന്ന് പൂ​ച്ച ത​ട്ടി​മാ​റ്റു​ന്നു.

വീ​ണ്ടും കു​ട്ടി കൈ​വ​രി​യി​ൽ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ക​ടി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തു​പോ​ലെ അ​ഭി​ന​യി​ക്കു​ന്ന പൂ​ച്ച​യേ​യും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ട്ടി​യെ പൂ​ച്ച ഉ​പ​ദ്ര​വി​ക്കു​ക​യോ മ​റ്റോ ചെ​യ്യു​ന്നി​ല്ല. പൂ​ച്ച​യു‌​ടെ ആ​സാ​ധാ​ര​ണ പ്ര​വ​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ലാ​ണ്. "ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ച​ൽ' എ​ന്നാ​ണ് ചി​ല​ർ പൂ​ച്ച​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.