ഡാവിഞ്ചിയുടെ "ലോകരക്ഷകന്' 2,940 കോ​ടി രൂ​പ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാർ​ഡോ ഡാ​വി​ഞ്ചി​യു​ടെ അ​നു​പ​മ സൃ​ഷ്ടി "ലോ​ക​ര​ക്ഷ​ക​ൻ' ലേ​ല​ത്തി​ൽ നേ​ടി​യ​ത് റി​ക്കാ​ർ​ഡ് തു​ക! ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 2,940 കോ​ടി രൂ​പ​യാ​ണ് ഡാ​വി​ഞ്ചി വ​ര​ച്ച​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ചി​ത്രം നേ​ടി​യ​ത്.
ഒ​രു ക​ലാ​സൃ​ഷ്ടി​ക്ക് ലേ​ല​ത്തി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.

ടെ​ലി​ഫോ​ണ്‍ മു​ഖേ​ന ന​ട​ന്ന ലേ​ല​ത്തി​ന്‍റെ അ​വ​സാ​നം വ​രെ ആ​റു പേ​ർ ക​ടു​ത്ത മ​ത്സ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി ലേ​ലം ന​ട​ത്തി​യ ക്രി​സ്റ്റി​സ് ക​ന്പ​നി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂട്ടീ​വ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.