"ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് വി​സ്മ​യം'; 21-ാം വ​യ​സി​ല്‍ ശ്രീ​രാ​മ​ന്‍ ഇ​ങ്ങ​നെ
Thursday, April 13, 2023 3:34 PM IST
എ​ഐ​യു​ടെ വ​ര​വ് സാ​ങ്കേ​തി​വി​ദ്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ വി​സ്മ​യ​ങ്ങ​ളു​ടെ ഒ​ര​ധ്യാ​യ​മാ​ണ് എ​ഴു​തി​ച്ചേ​ര്‍​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ ഭാ​വ​ന​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​ന്‍ അ​വ​യ്ക്ക് എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യു​ന്നു.

ത​ന്‍​മൂ​ലം പു​തി​യ​ലോ​ക​ത്തി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റു​ക​യാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ്. അ​ടു​ത്തി​ടെ നി​ര്‍​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് തീ​ര്‍​ത്ത മ​ഹ​ത്തു​ക്ക​ളു​ടെ സെ​ല്‍​ഫിയും വൈ​റ​ലാ​യി​രു​ന്നു.

മ​ഹാ​ത്മാ ഗാ​ന്ധി​യും, മ​ദ​ര്‍ തെ​രേ​സ​യും ബി. ​ആ​ര്‍. അം​ബേ​ദ്ക​റു​മൊ​ക്കെ ഈ ​സെ​ല്‍​ഫി വി​സ്മ​യ​ത്തി​ലി​ടം പി​ടി​ച്ചു. പോ​രാ​ഞ്ഞ് മൃ​ഗ​ങ്ങ​ളു​ടെ സെ​ല്‍​ഫി​യും ശ​ത​കോ​ടീ​ശ്വ​ര​ന്‍​മാ​രു​ടെ ദാ​രി​ദ്ര്യ രൂ​പ​വും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റലി​ജ​ന്‍​സ് ഒ​രു​ക്കി കാ​ഴ്ച​ക്കാ​ര​നെ വി​സ്മ​യി​പ്പി​ച്ചു.

ഇ​പ്പോ​ഴി​താ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലു​മാ​യി എ​ഐ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. 21-ാം വ​യ​സി​ലെ ശ്രീ​രാ​മ​ന്‍ എ​ങ്ങ​നെ എ​ന്നു​ള്ള കാ​ഴ്ച​യാ​ണ് അ​ത് ഒ​രു​ക്ക​യി​ട്ടു​ള്ള​ത്. വാ​ല്‍​മീ​കി രാ​മാ​യ​ണം, രാ​മ​ച​രി​ത​മാ​ന​സം തു​ട​ങ്ങി എ​ല്ലാ ഗ്ര​ന്ഥ​ങ്ങ​ളി​ലും ന​ല്‍​കി​യി​രി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് പി​ന്നി​ല്‍ ആ​രെ​ന്ന് ഇ​തു​വ​രെ അ​റി​വി​ല്ല. ഏ​ന്നാ​ല്‍ ഈ ​ചി​ത്രം സ​മൂ​ഹ മ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ച്ചു. "ഇ​ത്ര​യും സു​ന്ദ​ര​നാ​യ ആ​രും ഭൂ​മി​യി​ല്‍ ഇ​തു​വ​രെ ജ​നി​ച്ചി​ട്ടി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.