അ​മ്മ​യു​ടെ അ​ടു​ക്ക​ലെ​ത്തു​വാ​ൻ റോ​ഡി​നു കു​റു​കെ ഓ​ടി​യ കു​ട്ടി​യെ ര​ക്ഷി​ച്ച് ടി​പ്പ​ർ ഡ്രൈ​വ​ർ
Friday, December 21, 2018 4:21 PM IST
അ​പ​ക​ട​ക​ര​മാ​യി രീ​തി​യി​ൽ റോ​ഡി​നു കു​റു​കെ ഓ​ടി​യ കൊ​ച്ചു കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ന്ന റോ​ഡി​ലൂ​ടെ അ​മ്മ​യു​ടെ കൈ ​വി​ട്ട് കു​ട്ടി റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലാ​ദ്യം. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഇ​വി​ടെ നി​ന്നും തി​രി​കെ അ​മ്മ​യു​ടെ അ​ടു​ക്ക​ലേ​ക്ക് കു​ട്ടി ഓ​ടി പോ​കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ടി​പ്പ​ർ വ​ന്നു​വെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ട ഡ്രൈ​വ​ർ വാ​ഹ​നം പെ​ട്ട​ന്ന് നി​ർ​ത്തി. എ​ന്നാ​ൽ പി​ന്നാ​ലെ വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് ടി​പ്പ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ച​പ്പോ​ൾ ലോ​റി വീ​ണ്ടും മു​ന്നി​ലേ​ക്ക് പോ​യെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്തു​വാ​ൻ ഡ്രൈ​വ​ർ​ക്ക് സാ​ധി​ച്ചു.

പെ​ട്ട​ന്ന് അ​മ്മ ഓ​ടി വ​ന്ന് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. കു​ട്ടി​യെ മു​ന്നി​ൽ ക​ണ്ട് ടി​പ്പ​ർ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി​യ​താ​ണ് വ​ലി​യൊ​രു അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.