ആ​യി​ര​മി​ത​ളു​ക​ളി​ൽ വി​രി​യു​ന്ന വി​സ്മ​യം! പു​രാ​ണ​ങ്ങ​ളി​ലെ സ​ഹ​സ്ര​ദ​ള പ​ത്മം കേ​ര​ള​ത്തി​ലും പൂ​വി​ടു​ന്നു
Saturday, June 12, 2021 4:07 PM IST
പു​രാ​ണ​ങ്ങ​ളി​ലും മ​റ്റും മാ​ത്രം​കേ​ട്ടി​രു​ന്ന "സ​ഹ​സ്ര​ദ​ള പ​ത്മം’ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും പൂ​വി​ടു​ന്നു. നാ​ട്ടി​ക തൃ​പ്ര​യാ​ർ പ്ര​യാ​ഗ​യി​ൽ പ്രേം​കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ള​ത്തി​ലാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച.

പ്രേം​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജ​ശ്രീ മാ​റ​ഞ്ചേ​രി​ക്ക് തൃ​ശൂ​രി​ലു​ള്ള വ​ല്യ​മ്മ​യു​ടെ മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ വി​ത്ത് ന​ട്ട് പ​രി​ച​രി​ച്ച് ആ​യി​രം ഇ​ത​ളു​ക​ൾ ഉ​ള്ള താ​മ​ര വി​രി​യി​ച്ച് വി​ജ​യം കൈ​വ​രി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം.

ദേ​വീ​ദേ​വ​ൻ​മാ​രു​ടെ ഇ​രി​പ്പി​ട​മാ​യി പു​രാ​ണ​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​താ​മ​ര കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ പൂ​വി​ടാ​റു​ള്ളു. ആ​യി​ര​മി​ത​ളു​ള്ള താ​മ​ര​കാ​ണാ​ൻ കാ​ഴ്ച​ക്കാ​രും വ​ന്നു​പോ​കു​ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.