സാരിയുടുത്ത് ഫുട്ബോള്‍ കളിക്കുന്ന എംപി
Tuesday, September 20, 2022 10:45 AM IST
സമൂഹ മാധ്യമങ്ങളില്‍ മിക്കപ്പോഴും വിവിധ തരത്തിലെ വീഡിയോകള്‍ വൈറലാകാറുണ്ട്. അടുത്തിടെ വെെറലായ ഒന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്രയുടെ ഫുട്ബോള്‍ കളി.

മഹുവ സാരിയുടുത്താണ് ഫുട്ബോള്‍ കളിച്ചത് എന്നതാണ് ഇതിന് കാരണം. കൃഷ്ണനഗര്‍ എംപി കപ്പ് ടൂര്‍ണമെന്‍റ് 2022 ഫൈനലിനിടെ എടുത്ത ഈ ചിത്രങ്ങള്‍ മഹുവ മോയിത്ര തന്നെയാണ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചത്.

വൈറലായ ചിത്രങ്ങളില്‍ ആദ്യത്തേതില്‍ ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ച് മഹുവ പന്ത് തട്ടുന്നതാണുള്ളത്. അവര്‍ ഗോള്‍കീപ്പര്‍ ആയിട്ടുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏതായാലും ഈ ചിത്രങ്ങള്‍ക്ക് പ്രമുഖരടക്കം നിരവധിയാളുകള്‍ രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.