ഇ​താ ഒ​രു മ​നു​ഷ്യ​ൻ..! പ​രി​ക്കേ​റ്റ​യാ​ളെ തോ​ളി​ലിട്ട് പോ​ലീ​സു​കാ​ര​ൻ ഓ​ടി​യ​ത് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ
മ​ധ്യ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ൽ​നി​ന്നും വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ളി​നെ ര​ക്ഷി​ക്കാ​ൻ തോ​ളി​ലെ​ടു​ത്ത് റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ പോ​ലീ​സു​കാ​ര​ൻ ഓ​ടി​യ​ത് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ​വ​രെ​യു​ള്ള ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പ​രി​ക്കേ​റ്റ ആ​ളെ പോ​ലീ​സു​കാ​ര​ൻ തോ​ളി​ലെ​ടു​ത്ത് ഓ​ടി​യ​ത്. കോ​ൺ​സ്റ്റ​ബി​ൾ പൂ​നം ബി​ല്ലോ​രെ​യാ​ണ് സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഹീ​റോ​യാ​യ​ത്.

സ​മീ​പ​ത്തെ ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ബി​ല്ലോ​രെ​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​യി​രു​ന്നു റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ആം​ബു​ല​ൻ​സ് എ​ത്ത​പ്പെ​ടു​ക​യു​മി​ല്ല. ഇ​തേ തു​ട​ർ​ന്ന് ബി​ല്ലോ​രെ പ​രി​ക്കേ​റ്റ ആ​ളെ തോ​ളി​ലെ​ടു​ത്ത് ഹോ​സം​ഗാ​ബാ​ദി​ലെ പ​ഗ്ദ​ഹ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ വ​രെ ഓ​ടി.

പ​ഗ്ദ​ഹ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ ആ​ളെ എ​ത്തി​ക്കു​ക ആ​യി​രു​ന്നു ല​ക്ഷ്യം. ത​ല​യ്ക്കു പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​നെ ബി​ല്ലോ​രെ പ​ഗ്ദ​ഹ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ മ​റ്റൊ​രാ​ൾ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല‍. ഇ​യാ​ൾ ഇ​പ്പോ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.