കോ​ഴി​യു​ടെ കൂ​വ​ൽ കാ​ര​ണം ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ല; പ​രാ​തി​യു​മാ​യി യു​വ​തി പോ​ലീസ് സ്റ്റേ​ഷ​നി​ൽ
Monday, May 27, 2019 12:46 PM IST
കോ​ഴി​യു​ടെ കൂ​വ​ൽ കാ​ര​ണം ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ലാ​ണ് സം​ഭ​വം. സം​ര​ത് പോ​ലീസ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

അ​യ​ൽ​പ​ക്ക​ത്തെ കോ​ഴി എ​ല്ലാ ദി​വ​സ​വും ഇ​വ​രു​ടെ വീ​ടി​നു മു​മ്പി​ൽ വ​ന്ന് കൂ​വു​ന്ന​ത് കാ​ര​ണം ഇ​വ​ർ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​വീ​ട്. ഇ​വി​ടെ കു​റ​ച്ചു നാ​ൾ താ​മ​സി​ക്കു​വാ​ൻ എ​ത്തി​യ​താ​യ​താ​ണ് ഈ ​യു​വ​തി.

പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം ഇ​വ​ർ സ്ഥ​ല​ത്തു നി​ന്നും പോ​യി. എ​ന്നാ​ൽ ത​ന്‍റെ സ​ഹോ​ദ​രി​ക്ക് ചെ​റി​യ മാ​ന​സി​ക​പ്ര​ശ്ന​മു​ണ്ടെ​ന്ന് ഈ ​വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ പോ​ലീസി​നോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.